മനുഷ്യ ഗന്ധം മണത്തറിഞ്ഞ ഹിഡിംബൻ എന്ന രാക്ഷസൻ അവരെ പിടിച്ചുകൊണ്ടുവരാന് ഹിഡിംബിയെ അയച്ചു. ഭീമനെ കണ്ട ഹിഡിംബി പ്രണയ മുഗ്‌ധയായി. സഹോദരിയെ തിരഞ്ഞുവന്ന ഹിഡിംബൻ ഭീമനുമായി ഏറ്റുമുട്ടി മരിക്കുന്നു. ഭീമൻ ഹിഡിംബിയെ വിവാഹം കഴിക്കുന്നു. ഇവർക്കുണ്ടാകുന്ന കുട്ടിയാണ് ഘടോൽകചൻ.
ഭീമന് പെരുത്ത ഒരു ശരീരം മാത്രമല്ല മനസ്സുമുണ്ടായിരുന്നു...
ഭീമൻ കരുത്തനായിരുന്നു... ആക്രമണത്തിൽ മുഴുവൻ കരുത്തും ഏൽപ്പിക്കുന്നവൻ.
തത്വ ചിന്തയുടെയും ആര്യ നിയമങ്ങളുടേയും കെട്ടുപാടുകൾ ഇല്ലാത്ത വെറും മനുഷ്യൻ.
ഭീമനിൽ നിന്നും ഹിഡിംബി ഗർഭിണിയാകുന്നു. പെട്ടെന്ന് കാട്ടിൽ നിന്ന് യാത്ര തിരിക്കുന്നു എന്ന് ഭീമൻ അമ്മയിൽ നിന്ന് അറിയുന്നു. അമ്മ യാത്രയ്ക്ക് തിരക്ക് കൂട്ടി. യാത്രയ്ക്ക് വേണ്ട ഫലമൂലങ്ങൾ ഒരുക്കുകയാണ് ഹിഡിംബി.
'' ഹിഡിംബി കൂടെ വരുന്നത് ശരിയല്ല... ''
അവളുടെ കണ്ണുകളെ ഭീമന് നേരിടാനാവുന്നില്ല.
'' അടുത്ത് വന്ന സഹദേവനോട് ഭീമൻ പറഞ്ഞു ; അവൾ ഗർഭിണിയാണ് ''
'' അമ്മക്കതറിയാം , സഹദേവൻ മറുപടി പറഞ്ഞു ''
എൻ്റെ പുത്രവധുവായി ആദ്യം വന്നവാളാണ് നീ. നിനക്ക് സൽപുത്രൻമാരുണ്ടാകട്ടെ. എന്നും നിൻറെ സ്നേഹവും പരിചരണവും ഞാൻ ഓർക്കും... കുന്തി നടന്നുനീങ്ങി; സഹദേവൻ യുധിഷ്ഠിരൻ പിന്നിലായി.
ഭീമൻ അമ്പും വില്ലും ചുമലിൽ കെട്ടിവെച്ച് പിന്നെയും അവിടെ നിന്നു.
'അമ്മ സംശയിച്ച് തിരിഞ്ഞുനോക്കി'
'' നിനക്കായി,പിറക്കാൻ പോകുന്ന എൻ്റെ സന്തതിക്കായ് ഒരടയാളമായികൂടി വിലപിടിപ്പുള്ള യാതൊന്നും താരനില്ലാത്ത ദരിദ്രനാനിപ്പോൾ ഭീമൻ ''
ഹിഡിംബി ഭീമന്റെ കാൽതൊട്ട് തൊഴുതു....
No comments:
Post a Comment