ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണ തിലകയ്ക്ക് 2022 ലെ ബുക്കർ നേടിക്കൊടുത്ത നോവൽ ആണ് ദ സെവൻ മൂൺ ഓഫ് മാലി അൽ മെയ്ദ. എന്നാൽ ഇത് ശ്രീലങ്കയെ സംബന്ധിച്ച് രണ്ടാമത്തെ ബുക്കർ പ്രൈസ് ആണ് . 1992 ൽ എഴുതിയ മൈക്കിൾ ഓൺെടെ ജെ യുടെ " ദി ഇഗ്ലീഷ് പേഷ്യന്റ് " ആദ്യത്തേത്.
പരസ്യ ലോകത്ത് കോപ്പി റൈറ്ററായി ജോലിനോക്കിയിരുന്ന കരുണ തിലാകെ 1975 ൽ ശ്രീലങ്കയിൽ ആണ് ജനിച്ചത്. കൊളംബോയിലെ ന്യൂസിലാൻഡിലും വിദ്യാഭ്യാസം നേടിയ ശേഷം ലണ്ടൻ,ആംസ്റ്റർഡാം, സിംഗപൂർ എന്നിവിടങ്ങളിൽ ജോലിനോക്കി. കരുണ തിലകയുടെ ആദ്യത്തെ കൈയ്യെഴുത്തുപ്രതി "ദി പെയിന്റർ" 2000 ൽ ഗ്രാറ്റിയൻ പ്രൈസിന്റെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടിരുന്നില്ല. ആദ്യത്തെ നോവലും ഏറവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതുമായ നോവൽ ചൈന മാൻ; ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യൂ (2010) ക്രിക്കറ്റ് പ്ലോട്ടാക്കി ശ്രീലങ്കയുടെ മറ്റൊരു ആഭ്യന്തര യുദ്ധചരിത്രം എഴുതി. 2012 ൽ ഏഷ്യ ഓഫ് കോമൺവെൽത്ത് ബുക്ക് പൈസ്, 2012 ൽ തന്നെ ദക്ഷിണേഷ്യൻ സാഹിത്യത്തിന് ഡി എസ് സി പ്രൈസും 2008 ൽ ഗ്രാറ്റിയൻ പ്രൈസും ചൈന മാൻ കരസ്ഥമാക്കി.
നോവലലുകളുടെ തലക്കെട്ടുകൾ കരുണ തിലക എന്ന എഴുത്തുകാരനെ എക്കാലത്തും വ്യത്യസ്തനാക്കിയത്. 2015 ൽ ഗ്രാറ്റിയൻ പ്രൈസിനായി ആദ്യ ഡ്രാഫ്റ്റ് ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ അതിന്റെ പേര് " ഡെവിൾ ഡാൻസ് "എന്നാണ്. പിന്നീട് 2020 ൽ അത് പെൺ ഗ്വിൻ ഇന്ത്യ " ചാറ്റ് വിത്ത് ദ ഡെഡ് " എന്ന പേരിൽ പ്രസിദ്ധീകരിച്ചു..
2023 പകുതിയോടെ തന്റെ 3- മത്ത പുസ്തകമായ ഖാൻസ് പുറത്തിറക്കുമെന്ന് .
No comments:
Post a Comment