എഴുത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാൾ ആദ്യ പുസ്തകം വാങ്ങി വായിച്ച വായനക്കാരെ വിശ്വസിച്ച് രണ്ടാമതൊരു പുസ്തകത്തിന്റെ എഴുത്തിന് മുതിർന്നത് അത്രമേൽ വായനക്കാർ നൽകിയ പിന്തുണ ഒന്നുകൊണ്ടുകൂടിയാണ്. ജീവിതത്തിൽ വളരെ ചെറിയ ഓർമകൾക്കൊണ്ട്,ചെറിയ കാലയളവിനുള്ളിൽ ഹൃദയത്തിൽ ഇടം നേടിയ ഒരാളെങ്കിലും നമുക്ക് ഉണ്ടായിരിക്കും. ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ഈ നോവൽ അത്തരത്തിൽ ഒന്നാണ്. 2023 ഏപ്രിൽ ആദ്യവാരമാണ് ഈ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിത്. അതിന് ശേഷം ഈ ചെറിയ കാലയളവിനുള്ളിൽ പതിനായിരം കോപ്പികൾക്ക് മുകളിൽ എത്തിനിൽക്കുന്നു.
കേവലം രണ്ടുപുസ്തകങ്ങൾ കൊണ്ട് ഒരു എഴുത്തുകാരി എന്ന പേര് നേടിയെടുക്കുക അത്ര ലളിതമായ ഒരു കാര്യമല്ല. എന്നാൽ നമ്‌ന വിജയ്ക്ക് ഇതിനോടകം പല ബുക്ക് ഫെയറുകളിലും സാഹിത്യോത്സവങ്ങളിലും ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം നേടാൻ " ഏറ്റവും പ്രിയപ്പെട്ട എന്നോട് "എന്ന ബുക്ക് കൊണ്ട് സാധിച്ചു. കെ.എൽ. എഫ് പോലെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവല്ലിൽ ഈ പുസ്തകത്തെ പറ്റി സംസാരിക്കാൻ ഉള്ള അവസരം എഴുത്തുകാരിയെ തേടിയെത്തി.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മൾ തന്നെയാണ് എന്ന് പറയാൻ കഴിയുന്നിടത് സത്യത്തിൽ നമ്മുടെ ജീവിതം മാറിതുടങ്ങുന്നു. മറ്റുള്ളവർ നമ്മെ എങ്ങനെയായിരിക്കും ഓർക്കുക എന്ന കേവലമായ ചിന്ത, അത് ഒന്നുമാത്രമാണ് നാം ഓരോരുത്തരും നമ്മെ മറന്ന് ജീവിക്കുന്നതിന്റെ പ്രധാന കാരണമാകുന്നത്. അഥിതിയും അശ്വതിയും സാക്ഷിയും ഇടക്ക് ഫോൺ കോളിലൂടെ വന്നു പോകുന്നു ലയയും എത്രപെട്ടന്നാണ് വായനക്കാർക്ക് പ്രീയപ്പെട്ടതാകുന്നത്. സത്യത്തിൽ ഈ നോവലിന്റെ വായനക്കാർ കൂടുതലും സ്ത്രീകളാണ്. അവർക്ക് വേണ്ടി എഴുതുതിയ ഒരു നോവൽ എന്നുവേണമെങ്കിൽ പറയാം. നമ്മുടെ എല്ലാ സന്തോഷങ്ങളും പൂർണമാകുന്നത് നമുക്ക് പ്രീയെപ്പെട്ടവർക്ക് നടുവിൽ നിന്ന് അത് ആഘോഷിക്കുമ്പോഴാണ്. അതുപോലെ നമുക്ക് നമ്മളായി ഇരിക്കാൻ കഴിയുന്ന സ്നേഹവും സംരക്ഷണവും അവരിൽ നിന്ന് ഒരുപോലെ ലഭിക്കുന്നതുകൊണ്ട് കൂടിയാണ്. ആനിലക്ക് ഈ നോവൽ കൂടുതൽ ആഘോഷിക്കപ്പെടുന്നതും സ്ത്രീപക്ഷ വായനക്കാർക്ക് ഇടയിലാണ്.. മനോഹരമായ വായന.
No comments:
Post a Comment