ഒരുകാലത്ത് മലയാള സാഹിത്യത്തെ വിറപ്പിച്ച ആയുധപ്പുരയിലെ 7891 പുസ്തകങ്ങൾ ഇന്ന് കൊച്ചി കാക്കനാട്ടുള്ള ഇ എം എസ് ലൈബ്രറിയുടെ ഭാഗമാണ്. മുൻപ് ആ ആയുധപ്പുരയുടെ സൂക്ഷിപ്പുകാരൻ പ്രൊഫ. എം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം മലയാള സാഹിത്യ ലോകത്തെ തല്ലിയും തലോടിയും വളർത്തി. വായനയുടെ ഗിരിശൃംഗത്തിലേക്ക് വായനക്കാരേയും സാഹിത്യ പ്രേമികളേയും കൈപിടിച്ചു നടത്തി. കടന്നു പോയ അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം ജന്മദിനം അദ്ദേഹത്തെ ഓർക്കുക മാത്രമല്ല
സാഹിത്യ വിമർശനം എന്ന ധർമ്മ യുദ്ധത്തിൽ അദ്ദേഹം പലർക്കുനേരെയും പൂവ് കൊണ്ടും മറ്റ് ചിലർക്ക് നേരെ ശരം കൊണ്ടും പോരാടി ചെറുത്ത് നിന്ന് കാത്തുപൊന്നത് മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വാസഹിത്യാതെ കൂടിയാണ്. വിശ്വാസഹിത്യത്തിലെ എല്ലാ നക്ഷത്രങ്ങളും വിരിഞ്ഞ ആകാശം കൂടിയായിരുന്നു എം കൃഷ്ണൻ നായർ.ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പല സാഹിത്യ ഉൽപ്പന്നങ്ങളും വെറുതെ കൊടുക്കാമെന്ന് പറഞ്ഞാലും വിറ്റ് പോകാത്തതാണെന്ന് വിമർശിച്ചേനെ. തിരയാൻ ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇല്ലാതിരുന്ന സമയത്ത് എം കൃഷ്ണൻ നായർ എന്ന മനുഷ്യൻ സ്വയം സെർച്ച് എഞ്ചിൻ ആയി. തൂവെള്ള ഷർട്ടും കയ്യിൽ ഒരു കുടയുമായി പുസ്തക ശാലകളിൽ നിന്ന് പുസ്തകശാലകളിലേക്കും ഇന്ത്യൻ കോഫി ഹൗസിലേക്കും എം കൃഷ്ണൻ നായർ എന്ന അധികായകനായ സാഹിത്യ പ്രപഞ്ചം ഉരുണ്ടുനീങ്ങി..
മലയാള സാഹിത്യത്തിൽ പംക്തി എഴുത്ത് രീതി ആരംഭിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്താണ്. 1969 മെയ് 18 ന് ആരംഭിച്ച സാഹിത്യ വാരഫലം അനന്യ സാധാരണമായ ഒന്നല്ല. ഒന്നിന് പിറകെ ഒന്നായി മൂന്ന് വാരികകളിൽ മൂന്നര പതിറ്റാൻണ്ടോളം സാഹിത്യ വാരഫലം പുറത്തിറങ്ങി. അങ്ങനെ സാഹിത്യ വാരഫലം സൃഷ്ട്ടിച്ച അദൃശ്യ സംരക്ഷണ എന്തായിരുന്നെന്ന് നമുക്ക് മനസിലാകും..! ആ പഞ്ചാത്തലം മുൻനിർത്തി സാഹിത്യ വാരഫലം പിഴത്തീർത്ത് പുനപ്രസിദ്ധീകരിക്കുന്നത്തിന്റെ പ്രക്രീയായിലാണ് മലയാള സാഹിത്യ ലോകം.
കലാമൂല്യം ഇല്ലാത്ത എഴുത്തുക്കളെ നിർദയം ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിന് പാശ്ചാത്യ പൗരസ്ത്യ കൃതികളെ ചൂണ്ടിക്കാട്ടി. അപരിചിതമായിരുന്ന ഇത്തരം പാശ്ചാത്യ സാഹിത്യ കൃതികളെ ചേർത്ത് താരതമ്യം ചെയ്യുന്നതോടുകൂടി പല എഴുത്തുകാരുടെയും എഴുത്ത് ജീവിതം അതോടെ അവസാനിക്കാറായിരുന്നു പതിവ്. അതുകൊണ്ട് ഈ പ്രവർത്തിയെ എം കൃഷ്ണൻ നായർ വിളിച്ചത് പേർസണൽ കോളം or ലിറ്റററി ജെർണലിസം എന്നാണ്. വിമർശിച്ചില്ലായിരുന്നെങ്കിൽ ആവർത്തിക്കപെടുമായിരുന്ന എത്രയോ അറുബോറൻ എഴുത്തുക്കളെ മുളയിലേ നുള്ളാൻ ഇതുകൊണ്ട് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂർണമായും ഒരു സാഹിത്യ വിമർശനം എന്നതിലുപരി പംക്തിയുടെ സ്വഭാവമാണ് സാഹിത്യ വാരഫലത്തെ ഇന്നും വായനക്കാരുടെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ അത് അതിന്റെ മൂല്യ പരിശോധനയിൽ തീഷ്ണമായി മൂന്നര പതിറ്റാണ്ട് നിലകൊണ്ടു.
No comments:
Post a Comment