ചരിത്രത്തെ അതിന്റെ ആഖ്യാനത ഒട്ടും ചോർന്നുപോകാതെ ഒരു കുട്ടിയോട് മുത്തശ്ശൻ കഥ പറയും പോലെയാണ് ഇതിൽ വാൻ ലൂൺ ചരിത്രം വിവരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട ഒന്ന് നാം അറിഞ്ഞ വിരസമായ ചരിത്ര വായന എന്ന ആഖ്യാന സങ്കല്പത്തെ വെറും കെട്ടുകഥ ആക്കി മാറ്റുന്ന തരത്തിലാന്ന് ഈ ബുക്ക് എഴുതിയിരിക്കുന്നത്.
മനുഷ്യരാശിയുടെ ചരിത്രത്തിന് അന്ധമില്ലാത്ത അടരുകളാണ് ഉള്ളത്. അത് നിത്യ ജീവിതത്തിലും സമകാലീന ചരിത്ര സംഭവങ്ങളിലും നാം തിരിച്ചറിയുന്നുമുണ്ട്. 1922 ൽ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുകയും ഇതിനോടകം പിന്നീട് പലഭാഷകളിലായി എണ്ണമറ്റ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്തു. മനുഷ്യൻ മനുഷ്യനായതിന്റെ കഥ പ്രായവെത്യാസമില്ലാതെ അതിന്റെ അന്ത:സത്ത ഒട്ടുമേ ചോർന്നുപോകാതെ വാൻ ലൂൺ ഇതിൽ വിവരിക്കുന്നുണ്ട്. മനുഷ്യൻ ആഹാരം തേടുന്നതും വാസഗൃഹം സ്ഥാപിക്കുന്നതും യാത്ര ചെയ്യുന്നതും ഇതിൽ കൃത്യമായി വിവരിക്കുന്നുണ്ട്. പ്രക്ചരിത്രത്തിലെ മനുഷ്യൻ 24 മണിക്കൂറിൽ 16 മണിക്കൂർ ആഹാരം കണ്ടെത്താൻ വേണ്ടി മാത്രം ചിലവഴിക്കാറുണ്ടെന്നതും ഇത്തരം അടിസ്ഥാന ചരിത്ര വസ്തുതകൾ ചരിത്രത്തിൽ നാം എവിടെനിന്നാണ് തുടങ്ങേണ്ടതെന്നതിനെ പറ്റിയും വാൻ ലൂൺ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ട് മറ്റ് ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമായ വായന നൽകുന്നു എന്നത് നാം ചർച്ച ചെയ്യേണ്ട ഒന്നാണ്.അതിന് കാരണം മറ്റനേകം പോന്ന ചെറുതും വലുതുമായ ചരിത്ര ഗ്രന്ഥങ്ങളൊക്കെയും ഇത്രയും ലളിതമായ ചരിത്ര വിശകലനം നടത്തിയിട്ടില്ല എന്നതാണ്. അതിനുപുറമേ ഇതിലെ ചിത്രങ്ങൾ കൂടുതൽ വിശദീകരണങ്ങൾ നൽകുന്നതുവഴി കൂടുതൽ ആളുകൾ ഇത് വായിച്ച് മുന്നേറി.
ഗ്രീക്കും അതിന്റെ ആദ്യ കാലഘട്ടത്തിലെ കവിതയും ഗ്രീക്കിന്റെ നാടക ചരിത്രവും ഗ്രീക്കിന്റെ നഗരങ്ങളും പേർഷ്യൻ യുദ്ധവും മത സംഘർഷങ്ങളും ബുദ്ധനും കൺഫ്യൂഷസും എല്ലാം ഇതിന്റെ പ്രധാനഭാഗമാകുന്നു.അത്തരത്തിൽ ആധുനിക ലോക ചരിത്രത്തിൽ ഇന്നും ഓർമിക്കുന്ന ട്രാജഡികളായ നാടകങ്ങൾ പിറന്ന ഗ്രീക്കിനെ വളരെ ആഴത്തിൽ ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്. സത്യത്തിൽ വളരെ ഗൗരവപൂർണമായ ഒരു വായന ഈ ബുക്ക് അർഹിക്കുന്നുണ്ട്. പിന്നെ എടുത്തു പറയേണ്ട ഒന്ന് ചില ചരിത്ര സംഭവങ്ങൾ ഇതിൽ ഭാഗീകാമായി മാത്രമേ പറയുന്നുള്ളു എന്നതാണ്. റോമിന്റെ ചരിത്രം പറഞ്ഞു തുടങ്ങുന്നത് ആരോഗ്യമുള്ള രാഷ്ട്രം എന്ന നിലയിലും, കാർത്തേജ് നഗരത്തിലൂടെയുള്ള പ്രകടമായ പുരാതന ലോകത്തിന്റെ ആദർശവും തമ്മിലുള്ള അന്തരത്തിലൂടെയാണ്.അതുകൊണ്ട് യുക്തി രഹിതവും അനുസരണയോടു കൂടിയ ചരിത്ര നിർമിതിയും ഇതിൽ കാണാൻ സാധിക്കും.
വാൻ ലൂൺ ഈ ബുക്ക് രചിച്ചത് കുട്ടികൾക്കായാണ്. അതുകൊണ്ട് ധാരാളം ചിത്രങ്ങളും ഇതിൽ കാണാൻ സാധിക്കും. ഇറാസ്മസിന്റെ നാട്ടിലാണ് അദ്ദേഹം പിറന്നത്,1882 ജനുവരി 14ന് നെതർലാന്റ്സിലെ റൊട്ടർ ഡാമിൽ. ഇതിൽ അദ്ദേഹം പറയുന്നുണ്ട്,അജ്ഞാതയിൽ നിന്നും കഠിനമായ യാതനകളിൽ നിന്നുമാണ് മനുഷ്യൻ അവന്റെ ചരിത്രം കെട്ടിപ്പൊക്കിയത് എന്ന്.
1913 ൽ ആദ്യ പുസ്തകം പുറത്തിറങ്ങി; ഡച്ച് റിപ്പബ്ലിക്കിന്റെ പതനം. 1910 മുതൽ 1944 ൽ മരിക്കുന്നതുവരെ അദ്ദേഹം പുസ്തകങ്ങളിഴുതി. 1921ലോ മറ്റൊആണ് വാൻ ലൂൺ ഈ പുസ്തകം എഴുതിയത്. അതായത് റഷ്യൻ വിപ്ലവം നടന്നു ഏതാനം ദിവസങ്ങൾക്കു ശേഷം. എന്നാൽ റഷ്യൻ വിപ്ലവം ഇതിൽ വിവരിക്കുന്നില്ല. പക്ഷെ ഒന്നാം ലോക മഹായുദ്ധം വിവരിക്കുന്നുണ്ട്താനും. സത്യ സന്തമായി ചരിത്രം എഴുതണം എന്ന് വാൻ ലൂണിന് നിർബന്ധം ഉണ്ടായിരുന്നു. ഒരുപക്ഷെ റഷ്യൻ വിപ്ലവം സത്യസന്ധമായി വാൻ ലൂണിന് എഴുതാൻ സാധിക്കില്ലായിരിക്കാം. പലരും പറയമ്പോലെ യുറോ കേന്ദ്രികൃതമായ ഒരു ഗ്രന്ഥം അല്ലിത്.വാൻ ലൂൺ ഈജിപ്റ്റിനും മെസ്സേപ്പെട്ടോമിയക്കും അർഹമായ പ്രാധാന്യം നൽകുന്നുണ്ട്. മാർട്ടിൻ ബെർണലിന്റെ ബ്ലാക്ക് അഥീനയൊക്കെ അന്നിലക്കുള്ള കൃതികളാണ്. അതുകൊണ്ട് സ്റ്റോറി ഓഫ് മാൻകൈന്റ് വാൻ ലൂൺന്റെ ഒരു ക്ലാസ്സിക്കൽ വർക്ക് തന്നെയാണ്
No comments:
Post a Comment