Friday, March 29, 2024

കപ്പ വിപ്ലവം - Mathew Scaria

 
ഴുത്തുകാരൻ സംവിധായകൻ എന്നീ നിലകളിൽ തന്റേതായ ഒരിടം സൃഷ്ടിച്ച് മുന്നേറുന്ന എഴുത്തുകാരനാണ് മാത്യു സ്കറിയ. അദ്ദേഹത്തിന്റെ 'കപ്പ വിപ്ലവം' എന്ന നോവൽ വാകത്താനത്ത് നിന്ന് നീലിമ്പപൂരിലെത്തി ജീവിതം വെട്ടിപ്പിടിച്ച ഒരു സാധാരണ കർഷകന്റെ ജീവിത സമരമാണ്. നീലിമ്പപുര് മാത്തനാർക്ക് പ്രത്യാശയുടെ തുരുത്തായിരുന്നു. അയാളും ഭാര്യ അന്നമ്മയും തികച്ചും ദൈവ വിശ്വാസികളാരുന്നു. വാകത്താനത്തെ നടുമുറ്റത്തുനിന്ന് ഒറ്റകാളവണ്ടിയിൽ കപ്പത്തണ്ട് കയറ്റി നീലിമ്പപൂരിലെത്തി വളരെ
കുറച്ച് നാളുകൊണ്ട് അയാൾ അവിടെ പൊന്ന് വിളയ്ച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് മലബാറിലേക്കുള്ള കുടിയേറ്റം സാധരണയായിരുന്നു. ഇത്തരം കുടിയേറ്റം പശ്ചാതലമാക്കി ധാരാളം കഥകളും നോവലുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. കാക്കനാടന്റെ ഒറോത അത്തരം പശ്ചാതലത്തിലുള്ള ഒരു നോവലാണ്. മലബാറിന്റ ചരിത്രം അവിടുത്തെ മണ്ണുപോലെ വന്യമായ ഒന്നാണ്. അതുകൊണ്ട് പുറപ്പെടും മുൻപ് നീലിമ്പപൂരിലെ മണ്ണ് മാത്തനാരെ മത്ത് പിടിപ്പിച്ചിരുന്നു.

മാത്തനുവേണ്ട സഹായങ്ങൾ നീലിമ്പപൂരിൽ ചെയ്തുകൊടുത്തത് ജോർജച്ചായനായിരുന്നു. തമ്പുരാനിൽ നിന്ന് ജോർജച്ചായൻ മാത്തന് മണ്ണ് വാങ്ങി കൊടുക്കുന്നു. ആ മണ്ണിൽ മാത്തനാര് സ്വപ്നം നെയ്തു. ബേബിയും കറിയാപ്പിയും നീലാണ്ടനും പൊന്നനും മാത്തനാർക്കൊപ്പം നിന്നു. കപ്പ പരിചിതരല്ലാത്ത നീലിമ്പപൂരിലെ മനുഷ്യരെ ഇറച്ചിക്കൊപ്പം വേവിച്ച കപ്പ വിളമ്പാൻ പാകത്തിന് മാത്തനാര് ഉഴുതുമറിച്ചു. അയാൾ മണ്ണിനോടും കല്ലിനോടും മല്ലിട്ട്, കാടിനോടും കാട്ടാറിനോടും എതിർത്തത് സ്വപ്നങ്ങൾ ഓരോന്നും വാർത്തെടുത്തു. അവിടം കൊണ്ടും മതിയായില്ല, പ്ലാങ്കാവികച്ചനെ മുന്നിൽ നിർത്തി നീലിമ്പപൂരിൽ ഒരു താൽക്കാലിക പള്ളി പണിതു. ജോർജ്ജ് പരുമലയിൽ നിന്ന് കൊണ്ടുവന്ന മരക്കുരിശ് പള്ളിക്ക് ദാനം കൊടുത്തു. കാല ചക്രം മറിഞ്ഞുതുടങ്ങിയത് മാത്തന് വേണ്ടിയും നീലിമ്പപൂരിക്കും വേണ്ടിയായിരുന്നു എന്ന് തോന്നും വിധം സംസാരിക്കുന്ന മരപ്പെട്ടി നീലിമ്പപൂരിലേക്ക് കടന്നുവന്നു. റേഡിയോ അതിന്റെ സിഗ്നൽ താരംഗങ്ങളെ ആകർഷിക്കുന്ന കണക്ക് മാത്തനാരെയും ആകർഷിച്ചു. അപ്പോഴേക്കും ഒരു കർക്കിടകം കഴിഞ്ഞിരുന്നു. പ്രളയവു ഉരുൾപ്പൊട്ടലിലും ഇരുപത്തെട്ട് പേര് മണ്ണിനടിയിലായി. അപ്പോഴും മാത്തനാർക്ക് ബാറ്ററി ഇല്ലാത്തതായിരുന്നു പ്രശ്നം. അയാൾ സ്വയം വാർത്ത വായിച്ചു.. പാട്ടുകൾ പാടി.. തനിക്ക് ചുറ്റും നടക്കുന്നതൊന്നും അയാൾ അറിഞ്ഞില്ല. കൃഷിയില്ലായിമ പട്ടിണിയെ വരവേറ്റു.
ഏറുമാടത്തിന്റെ താഴെ കപ്പ കാലയിൽ മഴനനഞ്ഞ തോട്ടകൾ കേലൻ അന്നമ്മയുട അടുക്കളയിൽ ചൂട് കായാൻ വെച്ചു. നൂറ്റാമ്പതോളം തോട്ടകൾ കനലിന് മുകളിൽ ചൂടേറ്റു... അന്നൊരു ദുഃഖ വെള്ളി ദിവസം ആയിരുന്നു.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...