Friday, March 29, 2024

സസ്പെൻസ് ജീൻ - രജത് ആർ

 പ്രീയപ്പെട്ട വായനക്കാരെ ഒന്നാം ഫോറൻസിക് അദ്ധ്യായം - ബോഡി ലാബ് എന്നീ നോവലുകൾക്ക് ശേഷം രജത് ആർന്റെതായ് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവലാണ് സസ്പെൻസ് ജീൻ. ഓരോ നോവലും വായനക്കാർക്ക് വ്യത്യസ്ത വായനനുഭവമാണ് നൽകുന്നത്. വളരെ വിചിത്രമെന്ന് തോന്നാവുന്ന പലതും; പല സംഭവങ്ങളും സാധാരണമെന്നോണം നമുക്ക് മുന്നിൽ നിലയുറപ്പിക്കുന്ന ഈ കാലത്ത് അത്തരം സാഹചര്യങ്ങളെ ഇത്രമേൽ മനോഹരമായി പ്രയോജനപ്പെടുത്തുന്ന എഴുത്തുകാർ അധികം ഉണ്ടാകാൻ ഇടയില്ല. ആ സാഹചര്യങ്ങളിൽ തന്റെ പ്രൊഫഷൻ കൂടി എഴുത്തിൽ ഉൾക്കൊള്ളിച്ചാലോ?
ഒരു സ്വപ്നത്തിൽ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്വപ്നത്തിൽ നിന്ന് തുടങ്ങി വളരെ പെട്ടെന്നുതന്ന വായനയുടെ അന്തരീക്ഷം ഏതുനിലക്കുള്ളതാണെന്ന് അടുത്തുതന്നെ വായനക്കാർക്ക് മനസ്സിലാക്കാൻ പാകത്തിന് പശ്ചാതലമൊരുക്കി. ഒരുപക്ഷെ കോവിഡ് - ലോക്ക് ഡൗൺ കാലത്തിലേക്കൊരു തിരിച്ച് പോക്കാണ് ഈ നോവൽ. പവിത്ര മഠ(ട്) മെഡിക്കൽ കോളേജിലെ സീനിയർ സർജനായ അലക്സിന്റെ മരണത്തെ ചുറ്റിപറ്റിയാണ് നോവൽ മുന്നോട്ട് പോകുന്നത്. നോവലിന്റെ രണ്ടാം ഭാഗത്തുതന്നെ നാനോ പരീക്ഷണവും അതിന്റെ രഹസ്യ സ്വഭാവവും എന്താണെന്നുള്ളതിന്റെ ഒരു ചെറിയ പിക്ചർറൈസഷൻ. അത്രയും മതിയായിരുന്നു ഈ നോവൽ രജത് ആർ എന്ന എഴുത്തുകാരന്റെ മാസ്റ്റർപീസ് ആകാൻ പോകുന്നു എന്നതിന്റെ തെളിവിന്. വിചിത്രമായി തിളങ്ങുന്ന മനുഷ്യ ശരീരം അത് സത്യമാണോ മിഥ്യയാണോ എന്നതിനെ ചുവടുവെച്ചാണ് കഥ മുന്നേറുന്നത്. മരണങ്ങൾക്കിടയിൽ വായനക്കാർക്കും ആശയക്കുഴപ്പം സൃഷ്ട്ടിക്കാൻ കഴിഞ്ഞത് ഈ നോവൽ വിജയിച്ചു എന്നതിന്റ തെളിവാണ്. സത്യത്തിൽ ഈ നോവലിന്റെ വായന ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്തിയത് ആരോൺ രാജിന്റെ മരണം പേഴ്സണൽ അസിസ്റ്റന്റ് കുര്യൻ വിളിച്ച് പറയുന്നത് മുതലാണ്. ഇത്രയും ഉദ്വേഗം നിറഞ്ഞ ഒരു വായന അടുത്തകാലത് മലയാള വായനക്കാർക്ക് കിട്ടിയിട്ടില്ല. അത്രമേൽ പലരും ഇതിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നുണ്ട്.മറ്റൊരാർത്ഥത്തിൽ ഒരുപക്ഷെ ഇതൊരു കടം വീട്ടലിന്റ കഥകൂടിയാണ്. അത്രമനോഹരമായിതന്നെ ഇത് അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും ഈ നോവൽ വായിക്കാതെ വായനക്കാരെ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നല്ലൊരു വായനനുഭവമാണ്.....

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...