Saturday, March 14, 2026

eMpTy sPaCeഎം റ്റി സ്പേയ്സ് ബാഷ്പീകൃതയുടെ‌‍ ആറാം വിരൽ - ദീ ദി ദാമോദരൻ

പ്രമീള നായർ എന്ന എഴുത്തുകാരിയെ എനിക്ക് ഇതിനുമുൻപ് അറിയില്ല. അവർ നമ്മെ വിട്ട് പിരിഞ്ഞ് ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം നിന്ന് അവരുടെ ജീവിതത്തിനെയും എഴുത്തിനെയും ഖനനം ചെയ്ത് എടുക്കുകയാണ് ദീ ദി ദാമോദരനും എച്മുക്കുട്ടിയും. ഒരു ജീവചരിത്രം മാത്രമല്ല അവൻ ഇരുവരും ഇതിലൂടെ സാക്ഷ്യപ്പെടുത്താൻ ശ്രമിച്ചത്. മറിച്ച്, ആരാലും അറിയപ്പെടാതെപോയ, ജീവിതത്തിൽ നിന്നെല്ലാം വഴിമാറി നടന്ന ഒരാളെ മാത്രമാണ്. എഴുത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന മനുഷ്യർക്ക് ഇത് ഒരു കൈപ്പുസ്തകമാണ്. 
       എം ടി ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കേൾക്കാതിരുന്ന പ്രമീള നായർ എന്നപേര് ഇന്നത്തെ സാഹിത്യ ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്നു. എഴുത്തിന്റെ ശൂന്യതക്കപ്പുറം നിന്ന് ബാഷ്പീകൃത്യരാക്കപ്പെട്ട മുഴുവൻ പേർക്കും ഈ എഴുത്ത് ഒരു പ്രതിനിധാനം ചെയ്യലാണ്. എം ടി അധികാരമുദ്ര പതിപ്പിച്ച മാതൃഭൂമിയിൽ പ്രമീള നായരുടെ ഒരു കൃതിപോലും അച്ചടിച്ചു വന്നിട്ടില്ലായിരുന്നു എന്ന് ദീ ദി ആമുഖത്തിൽ പറയുന്നുണ്ട്. ഒരുപക്ഷെ പുരുഷധിപത്യത്തിന് ഒരു വെല്ലുവിളി ആകുമെന്ന് കണക്കിലെടുത്തായിരിക്കാം ഇത്തരത്തിൽ ഒരു മുന്നൊരുക്കം നടത്തിയതെന്ന് നമുക്ക് അനുമാനിക്കാം. അത് എം ടി ക്ക് ശേഷവും മാതൃഭൂമിയിലെ എഴുത്ത് മേശയ്ക്കപ്പുറം കടക്കാൻ കഴിഞ്ഞില്ല.
         ചരിത്രത്തിന്റെ ഇരുണ്ട അടരുകളിലേക്ക് എടുത്തെറിയപ്പെട്ട സാഹിത്യത്തിൽ വിസ്‌മൃതരും തമസ്കൃതരുമായ എത്രയോ ആളുകളെ 
നമുക്ക് കാണാനാകും. അതിൽ ഒരാളാണ് പ്രമീള നായർ. പ്രമീള നായർ 1978 -ൽ മലയാള നാട് വാരികയിൽ 44 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ട് അധ്യായങ്ങളിലായി എഴുതിയ ആത്മകഥാപരമായ നോവലാണ് "നഷ്ട ബോധങ്ങൾ " പിന്നീട് 33 വർഷം മുൻപ് ഇറങ്ങിയ " ഗൗതമി " എന്ന സമാഹാരവുമാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നത്. നീണ്ട തിരസ്‌കാരത്തിന്റെ വേദനകൾ ഊറികൂടിയാ സ്പന്ദിക്കുന്ന അസ്ഥിമടങ്ങൾ ആണ് ഇതിലെ ഓരോ വാക്കുകളും. 
          സാഹിത്യ ലോകം എന്നും ആദരവോടെ കാണുന്ന എം ടി എന്ന എഴുത്തുകാരനാൽ അപ്രസക്തമാക്കപ്പെട്ട പ്രമീള നായർ എന്ന എഴുത്തുകാരിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് കണ്ടെത്തുകയും സ്ഥൂലമായ വിവരങ്ങൾകൂടി ചേർത്ത് അവരുടെ ജീവിതത്തിൽ നിറഞ്ഞ ശൂന്യതയെ കൂടിയാണ് ഇതിൽ കാണുന്നത്. 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...