
വിചിത്രമായ ജീവിതാനുഭവങ്ങൾ ഒന്നുംതന്നെ എഴുതിയിട്ടുമില്ല'പക്ഷെ എന്തൊക്കയോ കാര്യങ്ങൾ കൊണ്ട് വിട്ടുപോകാൻ കഴിയാത്തതരത്തിൽ വായനക്കാരനെ വലിച്ചടുപ്പിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു.കേവലം ഗൃഹാതുരത്വം നിറഞ്ഞ കുറിപ്പുകൾ മാത്രമല്ല ഇതിൽ കാണാൻ കഴിഞ്ഞത്.വർത്തമാന കാലത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടി ആയിരുന്നു."നീ എന്റെ കുടക്കീഴിൽ നിന്നും ഇറങ്ങി നിന്നപ്പോഴാണ് ആലിപ്പഴങ്ങളെല്ലാം കനൽ വർഷങ്ങളായത്" എന്ന് വിരഹത്തെ വിശദീകരിച്ചത് എല്ലാം തന്നെ അതി മനോഹരം ആയിരുന്നു.കാരൂരിന്റെതു പോലുള്ള തെളിരീരാർന്ന വാക്കുകൾ,ഇന്ന് സമൂഹത്തിന്റെതല്ലാതായ ഒരുപിടി നല്ല ഓർമകളും....ശകാരങ്ങളും:.....! കുറേ അധികം പ്രതികരണങ്ങൾ എല്ലാം തന്നെ ഇതിൽ കാണാൻ കഴിയും
"വീട്ടാനാകാത്ത ചില കടങ്ങൾ"- "എന്റെ സ്വപ്ന മേച്ചിൽപ്പുറം" ഇവയൊക്കെ എന്റെകൂടെ ഓർമകൾ ആണ്.ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും ഇഷ്ട് പെട്ടതും "ജലം കൊണ്ടുള്ള ചില മുറിവുകൾ" ആണ്
ഒരുപക്ഷെ വർത്തമാനകാലത്തിന്റെ നേർക്കുള്ള രൂക്ഷമായ നോട്ടമായിരുന്നു.......... "#മാന"#ത്തേക്കെന്തിത്ര #സൂക്ഷിച്ചു #നോക്കുന്നു" എന്ന ഭാഗം ആണ്......
ഈ പുസ്തകത്തിന് എന്തേ ഇത്രയും വായനക്കാരുണ്ടായി? എന്ന എന്റെ ചോദ്യത്തിന്റെ മറുപടി എനിക്കുതന്നെ ഇത് വായിച്ചു കഴിഞ്ഞപ്പോൾ കിട്ടി ....ഈ ഓർമകളെ ഇനിയും കാലം പിടിച്ചു നിർത്തും.#പറഞ്ഞു #പറഞ്ഞു #പുഴയെ #കടലാക്കിയ #ദീപാനിശാന്തിന് #നന്ദി...........
No comments:
Post a Comment