ജനാധിപത്യവാദികളും വിമതരും എന്ന ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം നോക്കിയാൽ ദേശ സ്നേഹികളും വിമതരും എന്ന പുസ്തകവുമായി അഭേദ്യമായ ബന്ധം നിലനിൽക്കുന്നതായി കാണാൻ സാധിക്കും. പതിനാറ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥത്തിൻ്റെ ആത്മാവും ശരീരവും. ഇതിലെ ഓരോ ലേഖനങ്ങളും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പൊതുബോധത്തെ കേന്ദ്രീകരിച്ചപ്പോൾ ഇതിലെ ആശയങ്ങൾ പുറത്തേക്കിറങ്ങിനിന്ന് പൊതുസ്വഭാവത്തിലുള്ള മറ്റുസംഭവങ്ങളും കണ്ടെത്തി വായനക്കാരിലേക്ക് കൊണ്ടെത്തിച്ചതായി മനസിലാക്കാൻ സാധിക്കും. കശ്മീർ പ്രശ്നവും - തമിഴ് ശ്രീലങ്കൻ പ്രശനങ്ങളും ഇന്ത്യയിലെയും പാകിസ്താനിലേയും മതവും രാഷ്ട്രിയവും തമ്മിലുള്ള ബന്ധങ്ങളുടെ പുതിയ വാതായനങ്ങളാണ് തുറന്നുകാണിച്ചത്. ഇതിൽ ഉൾച്ചേർത്തിരിക്കുന്ന വിഷയങ്ങളത്രയും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഇന്നും ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയവുമാകുന്നു.
ഇന്ത്യയുടെ അനുഭവങ്ങളെ കൃത്യമായി അപഗ്രഥിക്കുവാൻ ഗുഹക്ക് പ്രത്യേക കഴിവുണ്ട്. അദ്ദേഹം ഇന്ത്യയേയും ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയേയും കുറിച്ചെഴുതിയ പുസ്തകങ്ങളിൽ നിന്ന് ഈ പുസ്തകം വ്യത്യസ്തമാകുന്നത് അവതരണവും വിഷയങ്ങളുടെ താരതമ്യവുമാണ്.അദ്ദേഹത്തിൻ്റെ പഠനവിഷയം കടന്നുചെല്ലാൻ കഴിയാത്തതായി ഒന്നുംതന്നെയില്ലായെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ പുസ്തകം.
ആധുനിക സ്ത്രീ വിമോചകരുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ ഗാന്ധിയുടെ ചില സമീപനങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിന് അനുയോജ്യമായിരുന്നില്ല. അത് ഗുഹ ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നുണ്ട്.ഗർഭ നിരോധനത്തിന് അദ്ദേഹം എതിരായിരുന്നു - മാത്രമല്ല ജോലിചെയ്യുന്ന സ്ത്രീകളുടെ കൂലിയെപ്പറ്റി കൃത്യമായ നിലപാടെടുക്കാൻ ഗാന്ധിക്ക് കഴിയുമായിരുന്നല്ല.ഏറെ ആദരിക്കപ്പെട്ട ധാരാളം വിഷയത്തിൽ അറിവുള്ള പ്രതിഭാശാലികളായ പലവ്യക്തികളുടെയും കാഴ്ചപ്പാട് വിഷയത്തിനകത്തുനിന്നുകൊണ്ടുതന്നെ തിരുത്താൻ രാമചന്ദ്ര ഗുഹ ക്ക് സാധിച്ചു. ഇതിനകം അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളേയും പോലെതന്നെ ഈ പുസ്തകത്തിലും അദ്ദേഹം നീതിപുലർത്തി.
"സ്വാതന്ത്ര്യ സമരകാലത്ത് ഗ്രാമീണ ജനങ്ങളെ സമരമുഖത്തേക്ക് കൊണ്ടുചെന്നെത്തിച്ചത് ഗാന്ധിയായായിരുന്നു.കൂടാതെ ഗാന്ധിയുടെ വസ്ത്ര ധാരണവും ജീവിത രീതിയും മുൻപുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളുടെ ടാർബനും പാശ്ചാത്യ ജ്യുട്ടും എന്ന ശൈലിയെക്കാളും ഉപരിയായി ജനങ്ങളിൽ സ്വീകാര്യത നേടി " അതുപോലെ ഈ പുസ്തകത്തിലെ പ്രാദേശിക വിജ്ഞാന കോശങ്ങളൊക്കെയും അവലോഹനം ചെയ്യുമ്പോൾ ഈ പുസ്തകത്തെ ഒരു ചരിത്ര ഗ്രന്ഥമായി കാണുന്നതിനേക്കാൾ ഉപരിയായി - ഇതൊരു ചരിത്ര വീക്ഷണം മാത്രമാണെന്ന് പറയുന്നതാകും കൂടുതൽ യോചിക്കുക.. അദ്ദേഹത്തി ൻ്റെ കാഴ്ചപ്പാടും വിഷയാവതരണ ശൈലിയും പുസ്തകത്തിൻ്റെ വളർച്ചക്കും വായനക്കും ഇന്ധനമായി മാറി...

No comments:
Post a Comment