രാജ്യാന്തര യുദ്ധങ്ങളും ആഭ്യന്തരയുദ്ധങ്ങളും വർഗീയ കലാപനങ്ങളും നിരന്തരമുള്ള ഏറ്റുമുട്ടലുകൾക്കുമൊടുവിൽ അവ തീർത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടേണ്ടിവരുന്ന ഒരു ജനത, സ്വന്തമായി ഒരിടം ഭൂമിയിൽ കണ്ടെത്തേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ. ഇന്നും നേരിട്ട് അതിൻ്റെ തീവ്രത എത്രയാണെന്ന് നേരിട്ടറിഞ്ഞിട്ടില്ലാത്ത ഒരു ജനതയ്ക്ക് ഇതിൽ പറയുന്ന പലകാര്യങ്ങളും സങ്കല്പികമാനങ്ങൾ മാത്രമായിരിക്കും.
പലപ്പോഴും സാമൂഹികമായ വിഷയങ്ങൾ പ്രമേയമാകുന്ന നോവലുകൾ മലയാള സാഹിത്യലോകത്ത് നന്നേ കുറവാണ്. അല്ലെങ്കിൽ ഭ്രമകല്പനകൾക്ക് മാത്രം വായനക്കാർ ഏറിവരുന്നതാണ് മറ്റൊരു കാരണം. എന്തുതന്നെയായാലും യുദ്ധാനന്തരം അവയിൽ നിന്നെല്ലാം വേറിട്ട് ഇന്ന് ലോകത്തിൻ്റെ പല കോണിലുമുള്ള മനുഷ്യർ നേരിടുന്ന കടുത്ത വെല്ലുവിളികളെ അത്രതന്നെ തീവ്രതയോടെയും വളരെ ഒതുക്കത്തിലും ഭംഗിയായും റിഹാൻ റാഷിദ് ഇതിൽ കയ്യടക്കം ചെയ്തിരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പലായനത്തെക്കുറിച്ച് ഇതിൽ പറയുന്നതിനൊക്കെയും പിന്നിൽ രാഷ്ട്രീയവും വംശീയവും ജനാധിപത്യ-അവകാശ നിഷേധങ്ങൾക്കും യുദ്ധങ്ങൾക്കും പ്രകൃതിക്ഷോഭനങ്ങൾക്കും ഒക്കെ കാരണമാകുന്നുണ്ട്. പലായനം എന്ന ഹീനവും നിശിതവുമായ പ്രവർത്തി ലോകത്തിലെ ഏതെങ്കിലും ഒരു കോണിൽ ജനിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം കണക്കറ്റതാണ്. അത്തരം പലായനങ്ങൾക്കൊക്കെയും കൂടുതൽ ഇരയാക്കപ്പെടുന്നത് സ്ത്രീകൾ ആയതുകൊണ്ട് കൂടിയാണ് ഈ നോവൽ സ്ത്രീപക്ഷ നോവൽകൂടിയായത്. ഇത്തരത്തിൽ പലായനം ചയ്യപ്പെട്ട എല്ലാ മനുഷ്യർക്കും പറയാൻ ഒരു ചരിത്രമുണ്ടെന്നും ആ ചരിത്രം ആക്രമങ്ങളുടെയും മരണങ്ങളുടേയും പട്ടിണിയുടെയും വേർപിരിയലിൻ്റെതും കൂടിയാകുമ്പോൾ വ്യക്തികൾ ചരിത്രത്തിൽ എവിധമാണ് ലയിച്ച് ഇല്ലാതാകുന്നത് എന്നതിന് കൂടിയുള്ള ഉത്തരമാകുന്നു. അത് അതിശൈത്യത്തെ എതിരിടുന്നതിന് നെരിപ്പോടിൽ തീ കനൽ എങ്ങനെയാണോ അതേ അവസ്ഥാവിശേഷമാണ് ഉണ്ടാക്കുന്നത്. അത് വായനക്കാരനിലേക്കും അസ്വസ്തത പടർത്തും.
No comments:
Post a Comment