Saturday, May 28, 2022

ചിറ്റഗോങ് വിപ്ലവം 1930-34 - മാനിനി ചാറ്റർജി

               we are a nation of forgetters

( നാം മറവിക്കാരുടെ ഒരു രാഷ്ട്രമാണ് )


രു പുസ്തകം പുഴപോലെയാണ്. അതൊരിക്കലും നിശ്ചലമാവുന്നില്ല. ആദ്യവായനയിലും പുനർവായനയിലും അത് പുതിയ പുതിയ


ഉൾക്കാഴ്ചകൾ നൽകി കടന്ന്  പോകുന്നുണ്ട്. തുടർന്ന് അത് കാലികമായ മാറ്റങ്ങൾക്കോ അനുരണനകൾക്കോ വഴിയൊരുക്കുകയും ചെയ്യുന്നു.

          ജീവിതം കൊണ്ട് അടയാളങ്ങൾ കോറിയിടാനും തങ്ങൾ ജീവിക്കുന്ന ലോകത്തെ മാറ്റിയെടുക്കാനും പോന്ന മനുഷ്യരെ ചരിത്രം മിക്കപ്പോഴും വിസ്മരിക്കപ്പെട്ടു. അത്തരത്തിൽ നമ്മുടെ ചിന്താധാരയിൽ വിസ്മരിക്കപെട്ടുപോയ ഒരു സംഭവത്തെ തീർത്തും ശ്രദ്ധേയമായി ആവിഷ്‌ക്കരിക്കുമാകയാണ് മാനിനി ചാറ്റർജി '' ചിറ്റഗോങ് വിപ്ലവം '' എന്ന ചരിത്ര ഗ്രന്ഥാത്തിലൂടെ 

          ബ്രിട്ടീഷ് രാജിൻ്റെ ചിറ്റഗോങ്ങിലെ സിവിലിയൻ അധികാരികളുടെ തലവനും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു എച്ച് ആർ വിൽക്കിങ് സൺ. 1930 ഏപ്രിൽ 18 -നു രാത്രി അദ്ദേഹം നേരുത്തേ ഉറങ്ങി. സാധാരണ വൈകുന്നേരം മുതൽ പുറത്ത് ഏതെങ്കിലും ക്ലബ്ബിൽ സൊറ പറയുകയും മദ്യപിക്കുകയോ ചീട്ടുകളിക്കുകയോ ഒക്കെയാണ് പതിവ്. എന്നാൽ അന്നൊരു ദുഃഖവെള്ളി ദിവസമായിരുന്നു. അതുകൊണ്ട് അന്ന് മദ്യപിക്കുക തരം താണ പരുപാടി ആയി തോന്നി. പുറത്തുള്ള ബഹളം കേട്ട് ഏതാണ്ട് പത്തരകഴിഞ്ഞാണ് വിൽക്കിങ് സൺ ഉണർന്നത്. ജില്ലാ മജിസ്‌ട്രേറ്റിൻ്റെ  അനുവാദം ഇല്ലാതെ കടന്നുവരാൻ കഴിയില്ലെന്നിരിക്കെ പോലീസ് ലൈൻ ആയുധപ്പുര കലാപകാരികൾ ആക്രമിച്ചിരുന്നു എന്ന വാർത്ത ഒന്നിനും കുലുങ്ങാത്ത വിൽക്കിങ് സന് തൻ്റെ ഉറക്കം കളയുന്ന ഒന്നാക്കിമാറ്റി ആ വാർത്ത. പ്രശാന്തമായ ഒരു ഈസ്റ്റർ വാരാന്ത്യം വിൽക്കിങ് സൺ നിന്ന് വിയർക്കുകയായിരുന്നു. ഈ ആയുധപ്പുര എ എഫ് ഐ ആയുധപ്പുരക്കടുത്ത് പഹർത്തലയിലുള്ള ആസാം-ബംഗാൾ റെയിൽവേ കെട്ടിടത്തിൻ്റെ തൊട്ടുതാഴെയാണ്. പിക്കാഡില്ലി എത്തിയതോടെ, ഈ ദുഃഖവെള്ളിയാഴ്ച തൻ്റെ മാത്രമല്ല ഉറക്കം കെടുത്തിയത് എന്ന് വിൽക്കിങ് സൺ മനസ്സിലാക്കി. 

     
മലയാളത്തിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യുകയെന്ന ശ്രമകരമായ കടമയേറ്റെടുത്തത് കെ.എൻ.കെ നമ്പൂതിരിയാണ്. അതിനുകാരണം മാനിനി ചാറ്റർജി ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ നാം പുലർത്തിക്കൊണ്ടുപോയിരുന്ന സാമ്പ്രദായിക ശൈലിയിലല്ല ഈ പുസ്തകം ചിട്ടപ്പെടുത്തിയത്. ചരിത്രവും ചരിത്രത്തിലെ ദീപ്തവ്യക്തിത്വങ്ങളും യാന്ത്രികമായ ഒരു പഠന വ്യവസ്ഥക്കപ്പുറം ഒരു ത്രസിപ്പിക്കുന്ന നോവൽ  കണക്കെയാണ് ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുകൂടി ചരിത്രം തിരസ്ക്കരിച്ച ഒരു വലിയ പോരാട്ടത്തെ അതിൻ്റെ പോരാട്ടവീര്യം ഒട്ടും ചോർന്നുപോകാതെ തന്നെ മാനിനി ചാറ്റർജി ഇതിൽ വിവരിക്കുന്നുണ്ട്. അതുകൊണ്ട്കൂടി അശുതോഷ് ഗവാരികറിനെപ്പോലെയുള്ള സിനിമ ( ഖേലേംഗി ഹം ജാൻ സേ ) നിർമ്മാതാക്കളുടെ ശ്രദ്ധ നേടിയെടുക്കാനും ഈ ഗ്രന്ഥത്തിനായ്. ചിറ്റഗോങ് കലാപത്തിലെ വീരനായന്മാരും രക്തസാക്ഷികളും സ്വന്തം യൗവനവും ജീവയും ഹോമിച്ചത് ചിറ്റഗോങിൻ്റെയോ ബംഗാളിൻ്റെയോ വിമോചനത്തിന് വേണ്ടിയായിരുന്നില്ല. അത് ആത്യന്തികമായ ഇന്ത്യയുടെതന്നെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു...തീ പാറുന്ന വായന

Udayer pathe shuni kar bani

Bhoy nai ore bhoy nai

Nisheshe pran karibe ja dan

Tar kshoy nai,far kshoy nai 

( ഉണർവ്വിൻ്റെ പാതയിൽ 

ആരുടെ ശബ്ദമാണ് ഞാൻ കേൾക്കുന്നത്.

അരുത്...ഭയക്കരുത്!.

ആർ ഉത്തമലക്ഷ്യങ്ങൾക്കായ് സ്വാജീവിതം 

പൂർണ്ണമായി പരിത്യജിക്കുന്നുവോ 

അയാൾ മരിക്കുന്നില്ല...

ഒരിക്കലുമയാൾക്ക് മരണമില്ല...

ഒരിക്കലും......

    ഈ വിപ്ലവം ഒരുപരാജമായിരുന്നിട്ടുകൂടി ഒരു വിജയമായിരുന്നു എന്ന് പറയുന്നിടത്താണ് ഈ പോരാട്ടം ബ്രിട്ടീഷ് രാജിനെതിരെയുള്ള തുടർന്നുള്ള പോരാട്ടത്തിന് എത്രത്തോളം വഴിത്തിരിവായെന്ന് മനസ്സിലാകുക.



No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...