ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു എന്നത് തീർത്തും ജോണിനെ കേട്ടിരിക്കലാണ്. സിനിമയ്ക്കുവേണ്ടിമാത്രം കഥകൾ എഴുതുകയും സിനിമയ്ക്ക് പുറത്ത് കഥകൾ കേൾക്കാൻ ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്ന ജോൺ, കെ ജി ജോർജിൻ്റെ വാക്കുകൾ കടമെടുത്താൽ അയാൾ കാലത്തിന്റെ ഓർമ്മകളിൽ കടന്നുചെല്ലുകയും അവിടെനിന്ന് ആരും കേൾക്കാത്ത കഥകൾ കേൾക്കുകയും അവ പിന്നീട് അയാളിൽ തിരക്കഥകളായ് പരിണാമം സംഭവിക്കുകയും ചെയ്യുകയാവാം.ഓരോ സിനിമയ്ക്ക് പിന്നിലും നടന്ന സംഭവങ്ങളും ഒരു സിനിമ ഉണ്ടാകുന്നത് എങ്ങനെയാണെന്നും ജോൺ ഇതിൽ പറയുന്നുണ്ട്. ഒരുപക്ഷെ സിനിമ കഴിഞ്ഞാൽ ജോൺ കൂടുതൽ ഇഷ്ടപ്പെടുന്നത് ആളുകളുമായി സംവദിക്കാനാണ്.ജോൺ തീർത്തും ആരായിരുന്നെന്ന് ഈ എഴുത്തിലൂടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്.അത് ഒരുവേള അദ്ധേഹത്തിൻ്റെ കൗമാരം മുതൽ അവസാന കാലം വരെ ചെന്നെത്തി നിൽക്കുകയും ചെയ്യുന്നുണ്ട്. അദ്ധേഹത്തിൻ്റെ അത്തരം സംഭാഷണങ്ങൾ വലിയൊരളവോളം വായനക്കാർ ഇഷ്ടപ്പെടുകയും, കേട്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു
ഇനിയും ജോണിന് എന്തൊക്കെയോ പറയാനുണ്ട്. ദീർഘമായ സംഭാഷണങ്ങൾബാക്കിവെച്ചാണ് ജോൺ കടന്ന് പോയത്.
No comments:
Post a Comment