അലി ഷഹ് രൂരുമായി ഹരിത സാവിത്രി നടത്തിയ അഭിമുഖം വായിച്ചു. വളരെ ആഴത്തിൽ നിന്നുകൊണ്ട് ഇന്നത്തെ രാഷ്ട്രീയം ചർച്ചചെയ്യുകയാണ് ഈ അഭിമുഖം. ഇന്നിപ്പോൾ താരാട്ട് പാട്ടുകൾ ഓർമിപ്പിക്കുന്നത് ചലനമറ്റ കുഞ്ഞുങ്ങളെ മടിയിലിരുത്തി അമ്മമാരുടെ നിലവിളിയാണ്. അതിൽ ഇശ്രയേലിലെയും ഫലസ്തിനിലേയും അമ്മമാരുണ്ട്. ഷഹ് രൂരിൻ്റെ നാടകങ്ങൾ ലെബനിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. അത്തരം സാമൂഹിക പ്രശ്നങ്ങൾ അന്താരാഷ്ട്ര ചർച്ചകൾക്ക് ഇടയാക്കാറുണ്ട്. ഇത്തരം അസന്തുലിതാവസ്ഥ നിറഞ്ഞ സാമൂഹിക സാഹചര്യങ്ങളെ നിഴലും വെളിച്ചവും ചേർന്ന നാടകം കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഷഹ് രൂർ. തീയേറ്ററും നാടകങ്ങളും ഷഹ് രൂരുൻറെ ജീവിതത്തെ അത്രയേറെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നുണ്ടെന്ന് ഈ അഭിമുഖത്തിൽ പറയുന്നു.
പ്രത്യേകിച്ച് അറബ് നിയമ അസ്ഥകളും നിയന്ത്രണങ്ങൾക്കുമിടയിൽ നിന്ന് നാടകം കൊണ്ടൊരു രാഷ്ട്രീയ പ്രതിരോധം എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് മറ്റാരും പറയാതെ നമുക്ക് മനസ്സിലാക്കാനാകും. കൂടാതെ തികച്ചും രാഷ്ട്രീയത്തിൽ ഊന്നിനിന്നുള്ള നാടക പ്രവർത്തനം അത് അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. നാടകങ്ങൾ എല്ലായിടത്തും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. അത് ഇവിടെയും പറയുന്നുണ്ട്. അത്തരം സാഹചര്യത്തിൻറെ നടുവിൽനിന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണ് ഒരുതരത്തിൽ നാടകങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാനുള്ള ഒരു കാരണവും.
മറ്റൊന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചത്, .ഇശ്രയേലുമായുണ്ടായ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ലെബനിലെ ഇപ്പോഴത്തെ സാഹചര്യം ആശങ്കാജനകമാണ്. ഇശ്രയേൽ തികഞ്ഞ അനീതിയാണ്...
No comments:
Post a Comment