മാധ്യമം വാരാദ്യത്തിൽ ഇന്ന് പ്രദോഷ് വാസു എഴുതിയ കഥയാണ് മൂക്കുത്തി. നീലിക്ക് സർവ്വാണി സദ്യക്ക് ഇലച്ചീന്തിൽ വിളമ്പിയ സദ്യവട്ടങ്ങളെക്കാൾ മനസ്സ് നിറഞ്ഞത് തമ്പുരാട്ടിയുടെ മരതകം പതിപ്പിച്ച മൂക്കുത്തിയിലാണ്. നീലിയുടെ അചഞ്ചലമായ മനസ്സ്;ആഗ്രഹം തന്റെ മാതനോട് പറയുന്നു.
ജ്വലിക്കുന്ന ചൂട്ടുകൾക്കിടയിൽ അയാൾ ദൈവത്താനായപ്പോൾ അയാൾ ചടുലമായി ആടി. തമ്പുരാട്ടി മനസ്സറിഞ്ഞു മാതന് മരതകം പതിപ്പിച്ച മൂക്കുത്തി ഊരിനൽകി. “ ഇതിനേക്കാൾ അമൂല്യമായി എനിക്ക് താരനില്ല്യ” എന്ന് പറഞ്ഞു. നീലിക്ക് മാതൻ സമ്മാനമായി കിട്ടിയ മൂക്കുത്തി നൽകി. ഐശ്വര്യത്തിന്റെ നാല് നിറവും അവൾക്കും ചേരുമെന്ന് അപ്പോൾ മാതന് തോന്നി.
ഇന്നുവരെയും അവൾക്ക് ചേരാത്ത വർണ്ണം മാലോകരെ അതിശയിപ്പിച്ചു. തമ്പുരാട്ടിയുടെ മൂക്കുത്തി മോഷ്ടിച്ചതാണ്. സത്യമറിയാൻ ശങ്കകേറി..!
നല്ല കഥ - നിരൂപണം:
ReplyDelete