ഈ നൂറ്റാണ്ടിൻ്റെ മഹത്തായ രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഭാഗമായ ഭാരത് ജോഡോ യാത്രയിൽ ഔദ്യോഗിക പദയാത്രികനായി രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച ജി മഞ്ജുക്കുട്ടൻ്റെ യാത്രനുഭവമാണ് കണ്ടെയ്നർ നമ്പർ 22.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു യാത്രാ നിമിഷം;അത് അത്രമേൽ പൊതുവായ ഒരു രാഷ്ട്രീയ സന്ദർഭത്തിനകത്ത് നിന്ന് ഓർത്തെടുക്കാൻ എഴുത്തുകാരനായ മഞ്ജുക്കുട്ടന് സാധിക്കുന്നുണ്ട്. കേവലം ഒരു യാത്ര എന്നതിലുപരി, ഈ യാത്ര കടന്നുപോകുന്നു പ്രദേശത്തിന്റെ ചരിത്രം,ഭൂപ്രകൃതി,വിദ്യാഭ്യാസം, ജാതി വ്യവസ്ഥ, തൊഴിലില്ലായ്മ, കാലാവസ്ഥ, കൃഷി,ഭക്ഷണം അവിടവിടങ്ങളിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധം എന്നിവ ഒരേ സമയം ഇടകലർത്തി എഴുതുന്നതിലൂടെ വായനക്കാർക്ക് ഇന്ത്യൻ യാഥാർഥ്യങ്ങൾ തൊട്ടറിഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നു.
ഒരു രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഭാഗമായി നടത്തുന്ന കാൽനട യാത്ര ആയതുകൊണ്ടും ആ യാത്ര മുഖ്യമയും ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ അജണ്ട ഒന്നായിരിക്കെ, ഈ യാത്രാനുഭം എഴുതുമ്പോൾ പലേ സന്ദർഭങ്ങളും ആവർത്തിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. മിക്കപ്പോഴും അത് കാണികളായി വന്നുചേരുന്ന ആളുകളുടെ എണ്ണത്തിലൊ, താമസ സഥലം, വെള്ളത്തിൻ്റെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ കൊണ്ടായിരിക്കും. എന്നാൽ അവയൊക്കെയും വിരസത ഒട്ടുമേ ഇല്ലാതെ എഴുതി ഫലിപ്പിക്കാൻ മഞ്ജുക്കുട്ടന് സാധിച്ചു.ചിലപ്പോൾ എഴുത്തിൽ യാതൊന്നും അവകാശപ്പെടാനില്ലാത്ത ഒരാൾക്ക് ഉണ്ടാകാൻ ഇടയുള്ള ആത്മവിശ്വാസമായിരിക്കാം അതിന് കാരണം.
ഒരു എഴുത്തുകാരനിലുപരി രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ഇനിയും വീണ്ണുകിട്ടാനിടയിലുള്ള ഇത്തരം അസുലഭ സന്ദർഭങ്ങൾ എഴുതാൻ ഈ എഴുത്തുകൊണ്ട് നേടിയ ആത്മവിശ്വാസം ഒന്നുമാത്രം മതി.
ഇവിടെ എനിക്ക് മുന്നോട്ട് വയ്ക്കാനുള്ള ഒരു നിർദേശം ഇത് ഒരു ഓർമ്മകുറിപ്പ് ആയി എഴുതുക എന്നതായിരുന്നു. കാരണം ഇതിന്റെ എഴുത്തു ഭാഷ അതിനോട് ചേർന്ന് നിൽക്കുന്നുണ്ട്. അതുപോലെ ഇതിലെ ചില ഭാഗങ്ങളിൽ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടത് അനിവാര്യതയായിരുന്നു.
ഒരു ബുക്ക് എന്നതിലുപരി ഒരു യുവ നേതാവായ മിസ്റ്റർ രാഹുൽ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ഭാവി ഏതുനിലക്കാണ് അവലംഭിക്കാൻ പോകുന്നത് എന്ന രാഷ്ട്രീയ തിരിച്ചറിവ് കൂടിയാണ് ഈ വായന സമ്മാനിക്കുന്നത്. മികച്ച ഒരു വായനാനുഭവം
💙
ReplyDelete