യാത്രയിൽ, ജീവിതം തന്നെ ഒരു വിലാപയാത്രയായി സന്ദേഹിക്കുന്ന ഒരു വായനയാണ് എം ടി യുടെ ഈ നോവൽ. മനുഷ്യ ബന്ധങ്ങളെ ഇത്രയേറെ സ്വാഭാവികമായും ആഴത്തിലും അപഗ്രഥിക്കുന്ന മറ്റൊരു നോവൽ ഇല്ലെന്ന് തന്നെ പറയാനാകും. ജീവിതത്തിന്റെ ബാലൻഷീറ്റിൽ ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ നാട്ടുകാർ കണക്കെടുപ്പ് നടത്തുമ്പോൾ അവസാനത്തെ സേവനം വെച്ചാണ് വില നിശ്ചയിക്കാറ്.
പത്ത് മണിക്ക് വന്ന അവസാനത്തെ തപാൽ പൊട്ടിച്ച് സേട്ടുവിന് വായിച്ച് കൊടുക്കുമ്പോളാണ് ട്രങ്ക് കോൾ വന്നത് - കുട്ടേട്ടനാണ്, അച്ഛന് അധികമാണ്, അത്രമാത്രം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസമായി ഈ വിളിയും കാത്ത് ഇരിക്കുകയായിരുന്നു.
പത്തായപ്പുരയുടെ തെക്കെ മൂലയിലാണ് മൃത ദേഹം കിടത്തിയത്. പുരികവും മാറത്തെ രോമവും നരച്ച ചത്തുക്കുട്ടി അമ്മാവൻ - അയാൾക്ക് മരണവും, ഇരുപത്തെട്ടും, പിറന്നാലും, കല്യാണവും ഒക്കെ മേൽനോട്ടം നടത്തേണ്ട സന്ദർഭങ്ങളാണ്.
മരണ വീട് വായനക്കാരന് തെളിഞ്ഞുകാണാൻ കഴിയും. അവിടെ നടക്കാൻ ഇടയുള്ള എല്ലാ സന്ദർഭനങ്ങളും കൃത്യമായി ഇതിൽ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചാത്തുക്കുട്ടി അമ്മാവൻ അത്തരത്തിൽ ഒരു കഥാപാത്രമാണ്. അയാൾ ഇതിൽ ആവശ്യത്തിനും അനാവശ്യത്തിനും ശ്രദ്ധയും ശബ്ദവും ഉണ്ടാക്കുന്നുണ്ട്.
പുതുക്കി പണിതിട്ടും പഴയ കട്ടിള എല്ലാവർക്കും കടക്കാൻ ആവാത്ത വിധം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ആ സന്ദർഭം അതി സൂഷ്മതയോടെയാണ് എം ടി വിവരിക്കുന്നത്.
മരണം അറിയിക്കാൻ ആളെ പറഞ്ഞുവിടുന്നത് ഈ കാലത്ത് ഇല്ലാതായിരിക്കുന്നു. വന്നവരൊക്ക തിരികെ പോയി, കസേര ഒഴിഞ്ഞു കിടന്നു. തിണ്ണയിൽ ഒരു റാന്തൽ കൊണ്ടുവെച്ചു ഏത് മാവാണ് മുറിക്കുന്നത് എന്ന് ഹേമയുടെ അമ്മ; അച്ഛൻ പെങ്ങൾ ഉച്ചത്തിൽ ചോദിക്കുന്നു. അവർക്ക് അതിരുകളും കണക്കുകളും അറിയാം. ഏത് മാവ് മുറിച്ചാലും ഒരു താവഴിക്ക് നഷ്ടമുണ്ടാകും.
ബന്ധങ്ങൾ അതിരുകൾ നിർണയിക്കാൻ തുടങ്ങുന്നത് പതുക്കെ നമ്മൾ മനസ്സിലാക്കാൻ തുടങ്ങും.
No comments:
Post a Comment