സ്പാനിഷ് പത്ര പ്രവർത്തകനായ ഇഗ്നേഷ്യാ റാമൊനെ ഫിദലുമായി നടത്തിയ നൂറ്മണിക്കൂർ നീണ്ടുനിന്ന ദീർഘ സംഭാഷണമാണ് ഈ പുസ്തകം. ഒരു വിപ്ലവകാരി എന്ന നിലയിൽ എല്ലാ അർത്ഥത്തിലും ഓരോ വിഷയങ്ങളെയും ആഴത്തിലും ധൈഷണിക തെളിച്ചത്തോടെയും സമീപിക്കുന്ന ഫിദലിനെ ഈ ദീർഘ സംഭാഷണത്തിൽ ഉടനീളം കാണാനാകും.
1953- ൽ സാന്തിയാഗോ ദെ ക്യൂബയിലെ മൊക്കാദാ സൈനിക താവളം ആക്രമിച്ചുകൊണ്ടാണ് ഫിദൽ തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. ഈ ചോദ്യവേള ആരംഭിക്കുമ്പോൾ ആ സംഭവം നടന്നിട്ട് ഏകദേശം അര നൂറ്റാണ്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. ജീവിച്ചിരിക്കെത്തന്നെ ചരിത്രത്തിന്റെ ഐതിഹാസിക താളുകളിൽ ഇടം പിടിക്കാൻ സാധിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ഫിദൽ. കഴിഞ്ഞ അറുപതു കൊല്ലക്കാലത്തിനിടയിൽ ജീവിച്ച ഏറ്റവും പ്രമുഖരായ വ്യക്തികളിൽ ഒരാളല്ലേ ഫിദൽ? ബാത്തിസ്തയുടെ സൈനിക താവളം ആക്രമിച്ച് തോൽപ്പിച്ച് മുപ്പത് വയസ്സുകാരനായ ഫിദൽ ഹവാനയിൽ പ്രവേശിച്ച അതേ ദിവസം 1959 ജനുവരി 8, ഫ്രാൻസിൽ അഞ്ചാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചാൾസ് ദെ ഗോൾ അധികാരം ഏറ്റെടുത്തത്.
ഫിദലിന് പത്ത് അമേരിക്കൻ പ്രസിഡന്റന്മാരെ നേരിടേണ്ടി വന്നു. ഐസക് ഹോവർ, കെന്നഡി,, ജോൺസൺ, നിക്സൺ,ഫോർഡ്, കാർട്ടർ, റെയ്ഗൺ, ബുഷ് ഒന്നാമൻ, ക്ലിന്റൺ, ബുഷ് രണ്ടാമൻ എന്നിവരാണ്.1945 ന് ശേഷം അധികാരത്തിൽ വന്ന ലോക നേതാക്കളുമായി ഫിദലിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. നെഹ്‌റു, നാസർ, ടിറ്റോ, ക്രൂഷ് ചേവ്, ഒലഫ് പാൽമ, വില്ലി ബ്രാൻഡ്, ബെൻ ബെല്ല, ബൂമെദിയൻ, അറഫാത്ത്, ഇന്ദിരാ ഗാന്ധി, സൽവദോർ, അലൻഡെ, ബ്രെഷ്നെവ്, ഗോർബച്ചേവ്, മിത്തറാങ്, ജിയാങ് സെമിങ്, ജോൺ പോൾ രണ്ടാമൻ, സ്പെയിനിലെ രാജാവ്, യുവാൻ കാർലോസ്, നെൽസൺ മണ്ടേല എന്നിവരാണ്. അതേപോലെ തന്നെ ആത്മബന്ധം ആധുനിക യുഗത്തിലെ പ്രമുഖ സാഹിത്യ കാരന്മാരിലേക്കും വർത്തമാനം നീണ്ടു. ഷാങ്-പോൾ, സിമോൺ ദ ബോവ്യ, ഹെമിങ് വെ, ഗ്രിയ ഗ്രീൻ, ആതർ മില്ലർ, പാബ്ലോ നെരുദ, യോർഗേ അമാഡോ, ഓൻ വാർഡോ ഗുവയാസ് മിൻ, ആങ്റി കാർട്ടിയെ- ബ്രസോങ്, ഓസ്‌ക്കാർ സീമെയർ, യൂലിയോ കോർട്ടസർ, സരമാഗോ, മാർക്വേസ്, ഗഗലേനോ എന്നിവർ അതിൽ ചിലത് മാത്രം.
ഈ സംഭാഷണത്തിലൂടെ നമ്മൾ ക്യൂബയെ കൃത്യമായി അറിയാനാകും. നയതന്ത്ര മേഘലയിൽ ഇന്ന് ഏറ്റവും കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഒരു രാജ്യമായ ക്യൂബ മാറി. അറുപതുകളിലും എഴുപതുകളുടെയും തുടക്കത്തിൽ മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും ഉള്ള പല രാജ്യങ്ങളും ആരംഭിച്ച സൈനിക വിപ്ലവപ്രസ്ഥാനങ്ങളെ ക്യൂബ പിൻതാങ്ങി. തുടർന്ന് അവിടുത്തെ വംശ വിവേചനം അവസാനിപ്പിക്കുന്നതിന് ക്യൂബൻ സൈനികർക്ക് കഴിഞ്ഞു. നെൽസൻ മണ്ടേലയുടെ വിമോചനം സാധ്യമാക്കി.എൺപതുകളിൽ ചേരി ചേരാ പ്രസ്ഥാനത്തിൽ ക്യൂബ സജീവ സാന്നിധ്യമായിരുന്നു. അതിനേക്കാൾ ഉപരി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കടം എഴുതി തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ഒരു അന്താരാഷ്ട്ര പ്രസ്ഥാനം നയിക്കാൻ ക്യൂബ തയ്യാറായി.
ദീർഘമായ ഒരു അഭിമുഖം ഇതിനുമുൻപ് ആരും ഫിദലുമായി നടത്തിയിട്ടില്ല. കഴിഞ്ഞ അൻപത് കൊല്ലത്തിനിടയിൽ നാല് സംഭാഷണം മാത്രമാണ് നടന്നിട്ടുള്ളത്. മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനിന്ന ഈ സംഭാഷണം ക്യൂബൻ വിപ്ലവത്തിന്റെ നാൾവഴികൾ മുതൽ ക്യൂബയുമായി ഉള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുതന്നെയാണ് കടന്നുപോകുന്നത്. കുട്ടിക്കാലവും പലേ വിഷയങ്ങളിൽ ഉള്ള അഭിപ്രായ ഭിന്നതകളുംമറന്ന് ഫിദൽ എല്ലാത്തിനും കൃത്യമായ മറുപടി നൽകി.....
No comments:
Post a Comment