ഇരുപതാം നൂറ്റാണ്ട് കണ്ട, അത്രമേൽ വായിച്ച് ആഘോഷിച്ച മറ്റൊരു എഴുത്തുകാരൻ ഉണ്ടോ എന്ന് സംശയമാണ്. ഓരോട്ടിൻ്റെ കുറവിലാണ് നൊബേൽ കാമു കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ആത്മീയവും ബൗദ്ധികവുമായ യാത്രയുടെ ആത്മകഥാപരമായ കഥയായ റിപ്പോര്‍ട്ട് ടു ഗ്രീക്കോ ആയിരുന്നു എനിക്ക് ഏറ്റവും വ്യക്തിപരമായി കൂടുതൽ ഇഷ്ടപെട്ട കൃതി. 1906-ല്‍ എഴുതിത്തുടങ്ങിയെങ്കിലും ശ്രദ്ധേയമായ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് 1940-കളിലാണ്. അദ്ദേഹത്തിന്റെ രചന വികാരാധീനവും വിമതവും പ്രവചനാതീതവും നിഗൂഢവുമാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ അക്കാലത്ത് എഴുതിയ അദ്ദേഹത്തിൻ്റെ എഴുത്തുകളൊക്കെയും മാനുഷിക ഉന്നമനം മുന്നിൽ കണ്ടിരുന്നു. ഓട്ടമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റിലെ ഹെരാക്ലിയോണിൽ 1883, ഫെബ്രുവരി 18-ന് ജനിച്ച അദ്ദേഹം, ജർമ്മനിയിലെ ഫ്രീബർഗ്ഗിൽ 1957 ഒക്ടോബർ 26-ന് അന്തരിച്ചു.
അദ്ദേഹത്തിൻ്റെ ശവക്കുഴി ലളിതമാണ്, വലിയൊരു മരക്കുരിശുണ്ട്, അദ്ദേഹത്തിന്റെ സ്മാരകശിലയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: " ഞാൻ ഒന്നിനെയും പ്രതീക്ഷിക്കുന്നില്ല. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാൻ സ്വതന്ത്രനാണ്."
അലക്‌സിസ് സോർബ: ജീവിതം ഒരു പ്രശ്‌നമാണ്. മരണം മാത്രമേയുള്ളൂ. ജീവിച്ചിരിക്കുക എന്നാൽ നിങ്ങളുടെ അരക്കെട്ട് അഴിച്ച് പ്രശ്‌നങ്ങൾക്കായി നോക്കുക എന്നതാണ്..!
No comments:
Post a Comment