Monday, December 8, 2025

അത് - Priya AS


2022 ഡിസംബർ 11 ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പ്രിയ എ.എസിന്റെ " അത് " എന്ന കഥ വായിച്ചു. കഥ രണ്ട് ഴോണറ്റിൽ ഉള്ള സ്ത്രീകളെ അവർ പൊയ്ക്കൊണ്ടിരിക്കുന്നതും കടന്നു വന്നതുമായ ജീവിതത്തെ ആസ്പദമാക്കി ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളായി പറഞ്ഞു പോകുന്നു. അവർക്കു നടുവിലേക്ക് പൊട്ടി വരുന്ന കാപ്പിച്ചെടികൾ ഒരാൾക്ക് വാഗമണ്ണിലേക്കുള്ള യാത്രയിലെ പ്രണയമായിരുന്നെങ്കിൽ മറ്റൊരാൾക്ക് ഇരുട്ടും മദ്യവും വേദനയും ക്യാൻഡിൽ ലൈറ്റ് ഡിന്നറുമായിരുന്നു. അവിടുന്നുള്ള ഓടി രക്ഷപെടലായിരുന്നിരിക്കണo ഇത്. അവൾക്ക് വേദനിക്കുമ്പോഴെല്ലാം കിഷോർ കുമാറിന്റെ ഗാനങ്ങൾ കേൾക്കണമായിരുന്നു. നിറയെ നിറങ്ങളുള്ള ഗാനങ്ങളൊക്കെ പണ്ടെപ്പോഴൊ അപ്പ പാടി തന്നതൊഴിച്ചാൽ അവൾ ഇപ്പോൾ അത്തരം ഗാനങ്ങൾ ഒന്നും കേൾക്കാറില്ല. ഇത്ര നീണ്ട് പരന്ന ആകാശം എന്തിനിത്ര തിരക്കുകൂട്ടി ഇരുണ്ട് മൂടുന്നെന്ന് ചോദിച്ചാൽ - ആകാശം പഴയതു പോലെ തന്നെ എന്നവൾ മറുപടി പറയും. ആ പ്രതിക്ഷേധത്തിലും അവൾ തന്നെ വെച്ച് മാത്രം രസിപ്പിക്കാൻ ബസ്സോടിച്ച നിമിഷങ്ങൾ ഓർക്കും അപ്പോഴും ബസ്സിൽ കിഷോർ കുമാർ അവൾക്കായി പാടിക്കെണ്ടിരിക്കുന്നത് അവൾ ഓർത്തു. അവളിലേക്കുള്ള തുടരെത്തുടരെയുള്ള മുപ്പത്തഞ്ചോളം കടന്നു കയറ്റങ്ങൾ മനസ്സിൽ  ആർത്തിരമ്പുന്ന ഒരു കടലിനെ സൃഷ്ടിക്കും.

നിരന്തരമായ അതിക്രമങ്ങൾ കൊണ്ട് പഴുത്ത് പൊട്ടിയൊലിച്ച ഗർഭപാത്രം അവളിൽ നിന്ന് അമ്മ എത്ര അകലയാണെന്ന് എഴുത്തുകാരി പറയുമ്പോൾ - ചീത്തയുടെ അർഥം ഞാനന്നേരം മറന്നുപോയെന്ന് പറയുമ്പോഴെല്ലാം അവൾ മുന്നെ പറഞ്ഞ വാക്ക് ഓർക്കും, മറവി വന്നിരുന്നെങ്കിൽ എന്ന്. ഗസ്റ്റ് ഹൗസിൽ കത്തിയ മെഴുകുതിരി വെളിച്ചം പടർത്തിയത് ഇരുട്ടായിരുന്നെന്ന് ഇത് വായിച്ചവർക്ക് ഒക്കെയും മനസ്സിലാകും

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...