Saturday, December 20, 2025

ശ്രീനിവാസന് വിട

അമ്മ പറയാറുള്ള ജീനിയസ് 

കാലാനുവർത്തിയാകുക എന്നത് ഒരു കലാകാരനെ സംബന്ധിച്ച് അല്ലെങ്കിൽ ഒരു എഴുത്തുകാരനെ സംബന്ധിച്ച് സവിശേഷമായ ഒരു അവസ്ഥയാണ്. ശ്രീനിവാസൻ അക്കാരത്തിൽ ആർക്കും തർക്കം ഇല്ലാത്ത കാര്യമാണ്. അയാളിലെ എഴുത്തുകാരൻ അസാമാന്യമായ കഥാപാത്ര സൃഷ്ടിയാണ് ഓരോ സിനിമയ്ക്കും വേണ്ടി നടത്തിയത്. സിനിമയ്ക്ക് വേണ്ടി എത്തിയ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ മാത്രം മതി അയാളിലെ എഴുത്തുകാരൻ്റെ ശേഷി തിരിച്ചറിയാൻ. മറ്റാർക്കും തിരിക്കാൻ പറ്റാത്ത കഥാപാത്രങ്ങളുടേയും സന്ദർഭങ്ങളുടേയും സ്റ്റിയറിങ് അയാളുടെ കൈകളിൽ സുരക്ഷിതമായിരുന്നു. 
     നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ മലയാളികൾ കണ്ടത് അവനവനെ തന്നെയായിരുന്നു. ഉയരവും നിറവും അല്ല നായകത്വം തെളിയിക്കുന്നത് എന്ന് മനസിനെ പാകപ്പെടുത്തിയത് നിങ്ങൾ ചെയ്തുവെച്ച കഥാപാത്രങ്ങളെ കണ്ടിട്ടാണ്. മലയാളിയുടെ ആഭിജാത്യ ബോധത്തെയും കപട നാട്യങ്ങളെയും വലിച്ച് പുറത്തിട്ട് പരിഹസിച്ചത് നിങ്ങൾ മാത്രമാണ്. എല്ലാ ആൺ ദൗർബല്ല്യളും നിറഞ്ഞ മനുഷ്യരെ ( തളത്തിൽ ദിനേശനെ )സിനിമയുടെ ക്യാൻവാസിലാക്കിയത് നിങ്ങൾ മാത്രമാണ്. നിങ്ങൾ എഴുതിയ കഥാപാത്രങ്ങൾ ഓരോന്നും പരിണമിച്ച് പരിണമിച്ച് ഞങ്ങളാകുകയായിരുന്നു. " ഇനി ആവശ്യം ഉള്ള ആണിനും ആവശ്യം ഇല്ലാത്ത ആണിയും ഞങ്ങളെങ്ങനെ തിരിച്ചറിയും " 
Rest in heart

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...