Sunday, March 29, 2020

സീതയല്ല ജാനകി - സ്വപ്‍ന എം

സ്വപ്‍ന എം എഴുതിയ " സീതയല്ല ജാനകി " വായിച്ചു. ഒരു വലിയ നോവലിലേതെന്നപോലെ എടുത്താൽ പൊങ്ങാത്ത തരത്തിലുള്ള ആവിഷ്‌ക്കാര രീതിയോ കഥാ  തന്തുവോ ഈ നോവലിൽ ഇല്ല. അയത്നലളിതമായി ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന നോവലാണ് സീതയല്ല ജാനകി. നോവേലി ൻ്റെ പേര് എന്നിൽ ഉയർത്തിയ ചോദ്യം പലതായിരുന്നു. സീത പരക്കെ അറിയപ്പെടുന്ന സ്ത്രീ കഥാപാത്രമാണ്. തൻ്റെ ഭർത്താവിനോട് ഒരിക്കൽ പോലും അഹിതം പറയുകയോ പ്രവൃത്തിക്കുകയോ ചെയിതിട്ടുള്ളവൾ അല്ല. അവളിലെ സ്ത്രീയേ ഏതൊരുവനെയും പോലെ ഞാനും വായിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്.ആ സീതയല്ല ജാനകി എന്ന നോവേലി ൻ്റെ തലക്കെട്ട് - എന്തായിരിക്കാം എന്ന നിജ്ഞാസയോട് കൂടിയാണ് ഞാൻ ഈ നോവൽ വായിച്ചുതുടങ്ങിയത്.
      ഈ നോവൽ ഒരു സങ്കീർണ സൃഷ്ടിയാണ്;അതെടുത്തുയർത്തുന്ന ചോദ്യം " ഭാര്യാ ഭതൃ ബന്ധത്തിൽ പവിത്രത  എന്നതൊന്നുണ്ടോ എന്ന ചോദ്യമാണ്? ". ഇൻഷുറൻസ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ പ്രമോദ് എന്നയാൾ ബാലചന്ദ്രൻ്റെയും പ്രഭാവതിയുടെയും ഒറ്റമകളായ ജാനകിയെ വിവാഹം കഴിക്കുന്നു. ജാനകി ഒരു തനി നാട്ടുംപുറത്തുകാരിയാണ്. ഗ്രാമാന്തരീക്ഷത്തുനിന്നും കൊച്ചിയിലെ നഗരത്തിലേക്ക് മാറുന്നതോടെ നോവേലിൻ്റെ കഥാതന്തുവിലേക് വായനക്കാർ എത്തുന്നു.
        ആദ്യകാലം ഏതൊരു കുടുംബത്തേയും പോലെ സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും. അയാളുടെ തിരക്കുപിടിച്ച ജീവിതരീതിയും ,താമസിച്ചുള്ള മടങ്ങിവരവും,മദ്യപാനവും അവൾ മനസ്സിലാക്കുന്നത് അവിടെനിന്നുമാണ്. കുട്ടികളില്ലാതെയുള്ള അവളുടെ ദാമ്പത്യബന്ധം ശരികേടുകളുടെ  ഒരു വലിയ കൂബരമായി മാറുന്നത് പതുക്കെപ്പതുക്കെ മനസ്സിലാകും. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ജാനകിയെന്ന സ്ത്രീയിലേക്കാണ് രാജു എന്ന വ്യക്തി കടന്നുവരുന്നത്;അല്ലെങ്കിൽ അവൾ സ്വയം കടന്നുചെല്ലുന്നത്. അയാളിലൂടെ അവൾക്കുണ്ടാകുന്ന കരുതലും സ്നേഹവും അവൾ ആവോളം ആസ്വദിക്കുകയും അതിൽ നിർവിധിയണയുകയും ചെയ്യുന്നു. രാജു അവളിലെ ഒറ്റപെടലിന്റെയും അവഗണനയുടെയും വന്മതിലാണ് തകർത്തുകളഞ്ഞത്. അവളെ സ്വയം ഉരുക്കി ഉടച്ചുവാർക്കാൻ പാകപ്പെടുത്തിയത് അയാളാണ്.
      ഒരു മൂലയിൽ മൂകയായി കാണപ്പെട്ട ജാനകിയിൽ  ഇപ്പോഴത്തെ മൂളിപ്പാട്ടും പ്രസന്നതയും പ്രസരിപ്പും പ്രമോദിൽ അമ്പരപ്പും അവളിലെ മാറ്റത്തിൻ്റെ കരണത്തിലേക്ക് ചൂഴ്ന്ന് ചെല്ലാനുള്ള ആകാംഷയും അയാളിലുണ്ടാക്കി. അവളിലെ മാറ്റത്തിൻ്റെ കാരണം പ്രമോദിന് മനസിലാകുന്നു. കണക്കുകൾ കൂട്ടികൊണ്ടുള്ള അയാളുടെ ചതുരംഗം കളിയിൽ എവിടെയോ പാകപ്പിഴവുകളുണ്ടായതായി അയാൾ മനസ്സിലാക്കുന്നു.എല്ലാം വിട്ടെറിഞ്ഞ അയാൾ ഗ്രാമത്തിലേക്ക് തിരികെപോകുന്നു. ഇടക്കെപ്പോഴെങ്ങിലും ചേരാത്തതെന്തോ ആണ് അയാൾ വീണ്ടും അണിയാൻ ശ്രമിക്കുന്നത് എന്ന തോന്നൽ നമ്മളിൽ ഉണ്ടാകും.പാമ്പ് ഉറയൂരുംപോലെ ഒരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് കൂടുമാറ്റം നടത്തിയത് കുറ്റബോധത്തോടെ അവളിൽ നിന്ന് പുറത്തുവരുന്നു. സ്വത്വം നഷ്ട്ടപെട്ട ഒരു സ്ത്രീയായി ജാനകി വായനക്കാരനുമുന്നിൽ അവശേഷിക്കും......അതെ സീതയല്ല ജാനകി എന്ന് എന്നെപ്പോലെ നിങ്ങൾക്കും മനസ്സിലാകും.
        മനോഹരമായ ആഖ്യാന രീതികണ്ട് സമ്പന്നമാണ് ഈ നോവൽ.തീർത്തും നല്ലൊരു വായനാനുഭവമായിരിക്കും നിങ്ങൾക്കും സമ്മാനിക്കുന്നത്.

Saturday, March 28, 2020

മായലോകത്തിലെ നൂനി - സുധാ മൂർത്തി


മുപ്പത് വർഷം മുൻപുള്ള കൂട്ടുകാരുമൊത്തുള്ള ഒളിച്ചുകളിയിൽ അക്ഷത രണ്ട് വളകൾ നഷ്ടപ്പെടുത്തി. അവളുടെ അമ്മ ( സുധാ മൂർത്തി ) കുളിക്കാൻ  പോയപ്പോൾ ചെറിയൊരു മരപെട്ടിയിൽ ഊരി സൂക്ഷിച്ച് വെച്ചതായിരുന്നു ആ നാല് വളകൾ. രണ്ട് വളകൾ നഷ്ട്ടപ്പെടുത്തിയതിൽ അക്ഷത കുറേ ശകാരം കേട്ടു. മുപ്പത് വർഷം കടന്നുപോയി,ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. അക്ഷത സുന്ദരിയായ രണ്ടുകുട്ടികളുടെ അമ്മയായി;കൃഷ്ണയും-അനൗഷ്കയും. അങ്ങനെയിരിക്കെ ഒരുനാൾ അനൗഷക ഒളിച്ചുകളി നടത്തുന്ന സന്ദർഭത്തിൽ ഒരു പൂച്ചെട്ടി തട്ടിപ്പൊട്ടിച്ചു. അക്ഷത മകളെ കണക്കെ ശാസിച്ചു. അപ്പോഴാണ് സുധാമൂർത്തി കണ്ടത്,കണ്മുൻപിൽ കിടന്ന് തിളങ്ങുന്ന തൻ്റെ നഷ്ടപ്പെട്ടെന്ന് കരുതിയ ആ പഴയ വളകൾ." അക്ഷത -ഇതാ നഷ്ട്ടപെട്ടുപോയ എൻ്റെ വളകൾ.നീ കുഞ്ഞായിരുന്നപ്പോൾ ഒളിച്ചുകളി നടത്താനെടുത്തതാണ് ഈ വളകൾ " എന്തോ ചെറിയ ഒരു ഓർമയുണ്ട്, പക്ഷേ എന്നേ ശകാരിച്ചത് നന്നായി ഞാൻ ഓർക്കുന്നു. അനൗഷ്കയെ വാത്സല്യപൂർവ്വം നോക്കി " നൂനി " എന്നുവിളിച്ചു. കുഞ്ഞായിരിക്കുമ്പോൾ അനൗഷക എന്ന് പറയാൻ അവൾക്കാകില്ലയിരുന്നു, അവൾ ' നൂനി ' എന്നായിരുന്നു പറഞ്ഞിരുന്നത്. അവളായാണ് സുധാ മൂർത്തി ഈ നോവലിലെ കഥാപാത്രമാക്കിയിരിക്കുന്നത്.
           നൂനിയുടെ അവധിക്കാലം എവിടെ ചിലവഴിക്കണം എന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലൂടെയാണ് കഥ തുടങ്ങുന്നത്.അമ്മ ഉഷക്ക് ഡൽഹിയിൽ അത്യാവശ്യമായി പങ്കുചേരേണ്ട ഒരു പ്രോഗ്രാം ഉണ്ട്.പിതാവായ ശേഖർ  ഹോസ്‌പിറ്റൽ സംബന്ധമായ തിരക്കുകാരണം അവളെ കൂടെ നിർത്താനും വയ്യ.ഒടുവിൽ പിതാവിൻ്റെ ഗ്രാമമായ സോമനഹളി ഗ്രാമത്തിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുന്നു. അവിടെ അജ്ജയ്ക്കും  അജ്ജിയ്ക്കുമൊപ്പം  അവൾ അവധിക്കാലവും ആഘോഷിക്കുന്നു. 
          നഗരത്തിലെ നാലാം നിലയിലെ ഫ്ലാറ്റിൽ  നിന്ന് ഗ്രാമത്തിലേക്കുള്ള അവളുടെ മാറ്റം വായനക്കാരെൻ്റെയും കൂടി മാറ്റമാണ്.ഗ്രാമവുമായി ആദ്യം അടുത്തത് സൈക്കിൾ ഓട്ടം പഠിച്ചാണ്. നഗരത്തിൽ ഓടിച്ചുപഠിക്കാനുള്ള ചുറ്റുവട്ടം ഇല്ലെന്ന് നൂനി തന്നെ പറയുന്നുണ്ട്.ആകെയുള്ള ആശ്വാസം അവധിക്കാല നീന്തൽ ക്ലാസ്സ് ആണ്.ഗ്രാമത്തിലെ കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കണ്ടപ്പോൾ സൈക്കിൾ ഓടിക്കാനറിയില്ല എന്നത് ഒരു കുറവായി തന്നെ വൾക്ക് തോന്നി. ഗ്രാമം ഉള്ളംകൈ പോലെ അറിയാവുന്ന മഹാദേവനെയാണ് അജ്ജി നൂനിയുടെ സൈക്കിൾ പഠിത്തം ഏൽപ്പിച്ചത്. ഗ്രാമത്തിലുള്ള എല്ലാ കുട്ടികൾക്കും സർക്കാർ സൈക്കിൾ കൊടുക്കും അതുകൊണ്ട് എല്ലാവരും സൈക്കിൾ കാറ്റുപോലെ പറത്തുമെന്ന് അജ്ജി പറഞ്ഞത് അവളിൽ ആവേശമുണ്ടാക്കി. 
       സോമനഹളിയിലേക്ക് എത്തിയ നൂനി ഒരുദിവസം കാട്ടിൽ അകപ്പെടുകയും അവരുടെ ഗ്രാമവുമായി ബന്ധപ്പെട്ട " പടിക്കിണർ  " എന്ന ചരിത്ര സ്ഥലം കണ്ടെത്തുകയും ചെയ്യുന്നതോടെ കഥ വേറൊരു തലത്തിലേക്ക് മാറുന്നു. ലളിതമായ ആഖ്യാന രീതി ഇതിൻ്റെ പ്രത്യേകതയാണ്. അതിന് അനിയോജ്യമായ വിവർത്തനമാണ് ദേശമംഗലം നടത്തിയത്. 

Friday, March 27, 2020

രണ്ട് അമ്മക്കഥകൾ - സുധാമൂർത്തി


 അറിഞ്ഞതിനും അനുഭവിച്ചതിനുമപ്പുറം അമ്മയെതേടുന്ന മക്കളുടെ കഥയാണ് " രണ്ട്  അമ്മക്കഥകൾ ". മനസ്സിൽ ആദ്രഭാവങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന രണ്ടുനോവെല്ലകൾ. അമ്മയെന്നവാക്ക് ഒരു നദിപോലെ ഒഴുകിപ്പരന്ന് വായനക്കാരിൽ പറഞ്ഞറിയിക്കാൻ കഴിയാത്തതരത്തിൽ അനുഭൂതി സൃഷ്ടിക്കുന്ന തരം അതിമനോഹരമായ രചന. 
      ആദ്യ നോവൽ " വെങ്കിടേഷ് ".ബാങ്ക് ജീവനക്കാരനായ വെങ്കിടേഷ് ജോലി സംബദ്ധമായി ഹുബ്ലിയിലേക്ക് സ്ഥലമാറ്റംകിട്ടുന്നു. അയാളുടെ ഭാര്യ ശാന്ത - രണ്ടുമക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. മകൻ രവി അമ്മയുടെ പക്ഷവും,മകൾ ഗൗരി വെങ്കിടേഷി ൻ്റെ പക്ഷവും ആണ്. പണം സമ്പാദിക്കുക എന്നതുമാത്രമാണ് ശാന്തയുടെ ആത്യന്തിക ലക്ഷ്യം. കുടുംബത്തിലെ ആത്മബന്ധമില്ലായിമ നോവൽ വായിച്ചുതുടങ്ങുബോൾ തന്നെ നമുക്ക് മനസിലാകുന്ന ഒന്നാണ്. ശങ്കർ മാഷെന്ന ഒരാളുമായി വെങ്കിടേഷിനുള്ള രൂപസാദൃശ്യമാണ് കഥാ തന്തുവായി പരിണമിക്കുന്നത്.കഥപറച്ചിലിൻ്റെ ഒഴുക്ക് അത് വായനയിലുടനീളം ഇടമുറിയാതെ നമുക്ക് ലഭിക്കുന്നു. നോവലിലെ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായ തലത്തിൽ നിന്ന് നോക്കി കാണാൻ പാകത്തിലാണ് നോവലിൽ സുധാമൂർത്തി ഇഴചേർത്തിരിക്കുന്നത്.
         രണ്ടാമത്തെ നോവൽ " മുകേഷ് ". വിസ്മയകരമായ പെരുമാറ്റവും ഏറ്റവും നന്നായി മറ്റുള്ളവരെ മനസിലാക്കാനുള്ള ശേഷിയുമാണ് ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തേതിലെന്നപോലെ ഇതിലും അമ്മയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതാണ് നോവൽ പശ്ചാത്തലം. മുകേഷ് മറ്റൊരാളുടെ മകനാണെന്നും മറ്റൊരു സമുദായമായിരുന്നിരിക്കാം എന്നതും അയാളുടെ ഭാര്യയായ സുമതിയിൽ അലോസരമൊന്നും ഉണ്ടാക്കുന്നില്ല. " നിങ്ങൾ ആരുടെയെങ്കിലും മകനായിരിക്കാം പക്ഷേ, നിങ്ങളെപ്പോഴും എൻ്റെ ഭർത്താവായിരിക്കും" എന്ന മറുപടി ഒരു നദിപോലെ ഒഴുകി ആരിലൂടൊക്കെയോ നമ്മേയും വഹിച്ചുകൊണ്ട് കടന്നുപോകുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഒരമ്മയുടെ വാത്സല്യം അനുഭവിച്ചറിയാൻ കഴിഞ്ഞതിൻ്റെ പാരമ്യത നിങ്ങളിലും ഉണ്ടായേക്കാം.....

Tuesday, March 24, 2020

ഫ്രാൻസിസ്‌ ഇട്ടിക്കോര - ടി.ഡി. രാമകൃഷ്ണൻ


ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രം ആദ്യത്തെ അധ്യായങ്ങളിലെങ്കിലും  നമ്മെ അഭിമുഖീകരിക്കുന്ന കലുഷ ഭേദ്യങ്ങൾ സംഭ്രാന്തി ഇല്ലാതെ ഉൾകൊള്ളാൻ ഈ ഒരു വായനകൊണ്ടുമാത്രം സാധ്യമാകുമെന്ന് തോന്നുന്നില്ല. ആദ്യം മുതൽ അവസാനം വരെയുള്ള വയലൻസ് നോവേലി ൻ്റെ സ്ഥായി ആഖ്യാനരീതിയിൽ തുടർന്ന് പോരുന്നതായി കാണാൻ സാധിക്കും.                 ജീവിതത്തിൽ നിരവധി യാതനകൾ തിരതല്ലുമ്പോൾ ദുരത്തെവിടെയൊനടക്കുന്ന ഈ ഭീകരത എന്തിനു നമ്മളിൽ അലോസരമുണ്ടാക്കുന്നുയെന്നൊരു ചിന്ത വായനയിൽ ഒരിടത്തും കടന്നുവരണമെന്നില്ല. കാരണം,അവയൊന്നും നടക്കുന്നത് അത്രദൂരത്തള്ള എന്ന പൊതുബോധം ഉള്ളിൽ ഉള്ളതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ്.ഫ്രാൻസിസ് ഇട്ടിക്കോര എന്ന കൃതി ആഖ്യാനത്തി ൻ്റെ പുതുസങ്കേതം സൃഷ്ടിക്കുന്നത് വായനയിലുടനീളം എന്നെപ്പോലെ നിങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കും.
       ഗുട്ടൻബെർഗ്ഗിൻ്റെ അച്ചുകളേക്കാൾ എത്രയോ ദൂരം ഇന്ന് അക്ഷരം സഞ്ചരിച്ചു,അവയ്ക്ക് കാരണമായത് വിസ്തൃതമായ സന്നാഹങ്ങളാണ്.കീബോർഡിലൂയോടെ അക്ഷരത്തിൻ്റെ വിനിമയ വിപ്ലവം അന്വർത്ഥമാക്കിയത് ആധുനികലോകത്തിൻ്റെ ഒരുപക്ഷേ ആധുനിക ജീവിതത്തിൻ്റെ അവിച്ഛേദ്യമായ ഒരു അംശമായി തീർന്നതിൽ അത്ഭുതപ്പെടാനില്ല. ഇത്തരം സന്ദർഭങ്ങൾ നോവലിൻ്റെ പ്രമേയത്തിന് ഒട്ടേറെ മിഴിവുകൾ കൈവരിക്കുന്നതിന് സഹായിക്കുന്നു.
         ഹിംസകൊണ്ട് വിണ്ടുകീറിയ ഇത്തരം മേഖലകൾ തേടിച്ചെല്ലാൻ ടി.ഡി.രാമകൃഷ്‌ണനെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും? 'സമന്വയങ്ങളേക്കാൾ ദുരന്വയങ്ങളായ ഒരു ഗാഥ - സ്വപ്നങ്ങളേക്കാൾ ദുസ്വപ്നങ്ങളുടേതായ ഒരു ഗാഥ 'രചിച്ചതിനുശേഷം നാളിതുവരെ ഈ എഴുത്തുകാരൻ വ്യാപാരിച്ചത് കലാപങ്ങളുടേതുമാത്രമായ എഴുത്തു ഭുമിയിലായിക്കാം. ഇതൊരർത്ഥത്തിൽ മലയാളികൾക്കൊരു പുനർചിന്തനത്തിനുള്ള പാഠമാകുന്നു. നോവൽ മുഴുവൻ സേവ്യർ ഇട്ടിക്കോരയുടെ വയലൻസിനെയാണ് കാണിക്കുന്നത്.കാമകലയുടെ അദ്വിതീയാണെന്നാണ് കാണിക്കുന്നത്,പെണ്ണിനെ വേട്ടയാടിപിടിക്കാനുള്ള തീഷ്ണതയാണ് കാണിക്കുന്നത്. ഒരു വൈകാരികതയുടെ ഭാഷ ഈ നോവലിന് ചേരില്ലെന്ന് ടി.ഡി. രാമകൃഷ്ണൻ മനസ്സിലാക്കിയിരുന്നിരിക്കണം. 
          ഒരർത്ഥത്തിൽ ആഘാതകാരിയായ ഈ നോവൽ മനുഷ്യ കാമത്തെ നിഷ്കാമരാക്കുകയാണ്; ഇതിലെ വിശപ്പ് നമ്മിലെ വിശപ്പ് കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. തുടർന്ന് വിചിത്രമായ ഒരു വൈകാരികത വായനക്കാരിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.അവസാനം വരെ വായനക്കാരൻ ജിജ്ഞാസയെ മനസ്സിൽ പോറ്റുന്നു.ഇട്ടിക്കോര ഗൂഗിളിൽ "ദി ആർട്ട് ഓഫ് ലവ് ലൗ മേക്കിങ്ങ് " എന്ന് സേർച്ച് ചെയ്യുന്നതുമുതൽ നോവൽ ആരംഭിക്കുന്നു. അതിലെ ഒരു പേജിൽ രജിസ്റ്റർ ചെയ്ത് ആർട്ട് ഓഫ് ലൗ മേക്കിങ്ങി ൻ്റെ  വിവിധ മേഖലയെപ്പറ്റി പഠിക്കുന്ന രേഖ എന്ന പെൺകുട്ടി ഇട്ടിക്കോരയുടെ ജീവചരിത്രം പറഞ്ഞുതീരുന്നിടത് നമുക്ക് കാണാൻ സാധിക്കുന്നത് ഒരു നരഭോജിയായ മനുഷ്യനെയാണ്. വായനക്കാരനെ ഓരോ വരിയിലും ത്രില്ലിംഗ് അനുഭവമാണ് ടി.ഡി. രാമകൃഷ്ണൻ ഒരുക്കിവച്ചിരിക്കുന്നത്   

Saturday, March 21, 2020

ഇന്ത്യ ഗാന്ധിക്കുശേഷം - രാമചന്ദ്ര ഗുഹ

മാനവിക ചരിത്രം പ്രതിപാദിക്കുന്ന ക്ലാസ്സിക് രചനയും വേറിട്ട വീക്ഷണകോണളവുകളുമുള്ള മറ്റ് ചരിത്രപുസ്തകങ്ങളിൽ നിന്ന് ഈ പുസ്തകത്തെ നോക്കി കാണുമ്പോൾ മറ്റ് അന്താരാഷ്ട്ര ചരിത്രകാരന്മാരായ റോമിലാ ഥാപ്പർ  ബിബിൻ ചന്ദ്ര തുടങ്ങിയ ചരിത്രകാരന്മാർക്കൊപ്പം നിന്ന് തന്നെയാണ്  രാമചന്ദ്ര ഗുഹ ചരിത്രത്തെ നോക്കി കണ്ടത് എന്ന്  നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. " ഇന്ത്യ ഗാന്ധിക്കുശേഷം " എന്ന ഈ പുസ്തകം പുറത്തിക്കിയത് അദ്ദേഹത്തിൻ്റെ ഒരു മനുഷ്യായുസ് മാറ്റിവെച്ച് നടത്തിയ അന്വേഷണത്തിൻ്റെ ഫലമായാണ്.
       ആധുനികയുഗത്തിൽ ഇന്നീക്കാണുന്ന പുരോഗതിക്കുപിന്നിൽ പ്രവർത്തിച്ച പല പ്രശസ്തരെയും ചരിത്രം തമസ്ക്കരിച്ചു. ധീര ദേശാഭിമാനികളുടെ സമാനതകളില്ലാത്ത സംഭാവനകളിലേക്ക് വായനക്കാരെ കൈപിടിച്ച് നടത്തുകയാണ് ഗുഹ. അദ്ദേഹത്തിൻ്റെ അനന്യമായ രചനാശൈലി എല്ലാവിഭാഗങ്ങളിലുമായി വായനക്കാരുടെ ഒരു വലിയ കൂട്ടത്തെ ആകർഷിച്ച് നിലനിർത്തുന്നു.
       നാം ചരിത്രത്തിലേക്ക് മടങ്ങിപോകുമ്പോൾ നമ്മുടെ കാലുകളിൽ രക്തം പുരണ്ടേക്കാം, പ്രാണൻവെടിഞ്ഞുടലാറിത്തണുത്ത ശവശരീരങ്ങൾ കണ്ടേക്കാം;അഹിംസയുടെ ബിംബമായ ഗാന്ധിയുടേതുപോലും . മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേൾക്കും ,വെടിമരുന്നിൻ്റെ ഗന്ധം പരന്നിരിക്കുന്നതനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളൊക്കെ കൊണ്ടാണ് മാനവരാശിയുടെ ചരിത്രം നിലനിന്നുപോകുന്നത്. ഇത്തരത്തിൽ നാം ചരിത്രത്തെ വിഭാവനം ചെയ്യുമ്പോൾ അവ വിഭജനം-സ്വാതന്ത്ര്യം എന്നിവ മാത്രമായി ഒതുങ്ങിപോകുന്നതായി നമുക്ക് കാണാൻ സാധിക്കും.   
          ഒരുപക്ഷേ 1947 -ആഗസ്റ്റ് -15 ൽ ഇന്ത്യയുടെ ചരിത്രം അവസാനിച്ചു.അപ്പോൾ 534 കോടി ജനസംഖ്യ മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളു. രാഷ്ട്ര സ്വാതന്ത്ര്യത്തിൻ്റെ പൂർണത ഉൾക്കൊണ്ടുകൊണ്ട് ഒരു ചിത്രം ബംഗാൾ ഗവർണർ ഫെഡറിക് ബെറോസി ൻ്റെ തായുണ്ട് - ഗാന്ധി തൊപ്പിയണിഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്ന  ഫെഡറിക്കിൻ്റെ ചിത്രം.
         ചരിത്രം മൗണ്ട്ബാറ്റൺ പ്രഭുവിനെ എങ്ങനെ ചിത്രീകരിക്കും എന്നതിൽ അദ്ദേഹത്തിന് അതിയായ വേവലാതിയുണ്ടായിരുന്നു.അദ്ദേഹം ബഹുജന സമ്പർക്കമുള്ള ഉദ്യോഗസ്ഥനായിട്ടാണ് പെരുമാറുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ സഹായി പറയുന്നത് ' തൻ്റെ മേലാളനാണ് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ തണ്ടൻ'. ദൃഷ്ടി രേഖയുടെ ആറിഞ്ചുമുകളിൽനിന്നേ ഫോട്ടോ എടുക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. കാരണം അദ്ദേഹത്തിൻ്റെ ചങ്ങാതിയും നടനുമായ കാരി ഗ്രാൻ്റ് പറഞ്ഞിട്ടുണ്ട്; അങ്ങനെയായാൽ വസ്ത്രത്തിൻ്റെ ചുളിവുകൾ കാണില്ല. ഫീൽഡ് മാർഷൽ മോണ്ട് ഗോമറി ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുവരും ചേർന്ന് ഫോട്ടോ വേണമെന്ന് മാധ്യമ പ്രവർത്തകൻ നിർബന്ധം പിടിച്ചു. മൗണ്ട് ബാറ്റൺ വല്ലാതെ വിഷമിച്ചു;മോണ്ടി തന്നേക്കാൾ മെഡലുകൾ ധരിച്ചിരുന്നു എന്നതായിരുന്നു ആ വിഷമത്തിനുകാരണം.ഇന്ത്യൻ കുട്ടികളെ സംബന്ധിച്ച് അവർ ചരിത്രം പഠിക്കുമ്പോൾ അത് വിഭജനം-സ്വാതന്ത്രം എന്നിവയോടുകൂടി അവസാനിക്കുന്നതായി കാണാൻ സാധിക്കും. ഭൂതകാലത്തെക്കുറിക്കുന്ന ഔപചാരിക ഘടനാബന്ധമായ വിജ്ഞാനം എന്ന നിലക്ക് ചരിത്രം എത്രത്തോളം വിഷയം കൈകാര്യം ചെയ്യുന്നു എന്നത് വർത്തമാനകാലത്തെ ഒരു പ്രധാനപ്രശ്‌നം ആണ്. ഇന്ത്യൻ കുട്ടികൾക്ക് ചരിത്രം വിഭജനം-സ്വന്തന്ത്ര്യം എന്നിവയോടുകൂടി അവസാനിക്കുന്നുയെങ്കിൽ മുതിർന്ന ചരിത്രകാരന്മാർ അങ്ങനെ വേണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതിൻ്റെ ഫലമായിട്ടാണ്. 
           അക്കാദമിക്ക് സഥാപനങ്ങളിൽ ഭൂതകാലത്തെ ചരിത്രം വിഭാവനം ചെയ്യുമ്പോൾ വർത്തമാനകാലം രാഷ്ട്രമീമാംസയിലും -സാമൂഹിക ശാസ്ത്രത്തിലുമായി ഉൾക്കൊണ്ട് നീങ്ങുന്നതായി കാണാൻ സാധിക്കും. അതുകൊണ്ടുമാത്രമാണ് നമ്മുടെ ഭൂതകാലം അപാരമായ ഒരു തീയ്യതിയിൽ അവസാനിച്ചത് ; 1947 - ആഗസ്ത് - 15.  

Friday, March 20, 2020

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി ഡി രാമകൃഷ്ണൻ.


              വർത്തമാനകാല രാഷ്ട്രിയവും ഭൂതകാലവും കൂട്ടിയിണക്കി ടി.ഡി.രാമകൃഷ്ണൻ - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതുമ്പോൾ മലയാള നോവൽ സാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭാവനഭൂപടം ആണ് വായനക്കാർക്ക് മുന്നിൽ നിവർത്തിവെച്ചത്.
      പാണ്ട്യ സിംഹള യുദ്ധ വെറികളൊക്കെയും മിത്തിൻ്റെ മായിക തീവ്രതക്കുള്ളിൽ നിന്ന് സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ വിഭാവനം ചെയ്യുന്നതായി കാണാൻ സാധിക്കും.ശ്രീലങ്കൻ വിമോചന പോരാട്ടങ്ങൾക്ക് കാരണം  എൽ.റ്റി .റ്റി പോലുള്ള സംഘടനകളും- അടിമുടി ജനാധിപത്യ വിമതരും- ഉള്ളിൽ പുരുഷാധിപത്യ മനോഭാവം ഉളവരുമായിരുന്നെന്ന് മനസിലാക്കാൻ സാധിക്കും.ഭരണകൂട ഭീകരതപോലെയോ അതിലധികമോ ആയിത്തന്നെ ഈ നോവൽ മുന്നോട്ടുവെയ്ക്കുന്ന വിപ്ലവ രാഷ്ട്രീയ സംഘടനകളിലേയും വിമോചന പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയും ഫാസിസ്റ്റു സ്വഭാവുമാണെന്ന് കാണാൻ സാധിക്കും.സ്ത്രീകൾ ചരിത്രത്തിൻ്റെ വിധികർത്താക്കളാകുന്നതിൽ ചിലർക്ക് എങ്കിലും അമർഷവും വിദ്വേശവും ഉണ്ടാകാൻ ഈ നോവൽ ഒരു കാരണമാകും 
         സര്‍ക്കാരിനെ ന്യായീകരിക്കാനെത്തുന്ന സിനിമാ നിര്‍മ്മാണസംഘത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വികസിക്കുന്നത്.  ശ്രീലങ്കൻ സർക്കാറിൻറെ സഹായത്തോടെ ട്രാൻസ് ഇൻറ്റർ നാഷണൽ പിക് ചേഴ്‌സ് നിർമിക്കുന്ന ഒരു സിനിമയുടെ പ്രാരംഭപ്രവത്തനത്തിനായി പീറ്റർ ജീവാനന്ദം -ക്രിസ്റ്റി ആൽബർട്ടോ-മേരി ആൻ -ടോറി ബെർണാൽഡ്; ശ്രീലങ്കൻ സാംസ്‌കാരിക വകുപ്പ് ഉയർന്ന ഉദ്യോഗസ്ഥനും പ്രസിഡൻ്റിൻ്റെ വിശ്വസ്തനുമായ ചാൽസ് സമരവീരയിലൂടെയുമാണ് നോവൽ പറഞ്ഞു തുടങ്ങുന്നത്.ഇയക്കത്തിനും -തമിഴർക്കുമായി പോരാടി ശിക്ഷ അനുഭവിക്കുന്ന 'ഡിസൽവാ' എന്ന സ്ത്രീയിലൂടെ സുഗന്ധി എന്ന കഥാനായികയിലേക്ക് പീറ്റർ സഞ്ചരിക്കുന്നു.
            മനുഷ്വത്വരഹിതമായ അടിച്ചമർത്തലുകൾക്കുമേൽ സ്വച്ഛാധിപത്യപരമായ ഭരണംകൂടി കാഴ്ചവെക്കുന്നതിലൂടെ,മനുഷ്യാവകാശങ്ങൾക്കുവേണ്ടി വിലപിച്ചവർക്കുമേലെ പ്രതീക്ഷ അവസാനിപ്പിച്ചുകൊണ്ട്  അവസാനത്തെ ആണികൂടി അടിക്കുകയാണ്.ഇത്തരം വസ്തുതകളെ ശരിവെക്കും വിധം, രാജ പക്ഷെ തീര്‍ത്തും അവഗണിച്ച തമിഴ് വംശജരുടെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സമാഹരിച്ചാണ് "മൈത്രിപാല സിരിസേന" വിജയിച്ചത് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്കാക്കുന്നത്. ഹിംസ തോല്‍ക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്ന അവസ്ഥ തന്നെയാണ് നോവലിലും അന്തര്‍ലീനമായി കിടക്കുന്നത്. 
     മനോഹരമായ ഒരു നോവലാണെന്ന് ഇതില്പരം ഞാൻ പറയേണ്ടതില്ലല്ലോ.
      

Monday, March 16, 2020

എത്ര പെട്ടന്നാണ് മനുഷ്യൻ വിഭജിക്കപ്പെടുന്നത്- ഉർവശി ബൂട്ടാലിയ


മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 8 -2020   "എത്ര പെട്ടന്നാണ് മനുഷ്യൻ വിഭജിക്കപ്പെടുന്നത്" എന്ന തലകെട്ടോടുകൂടി ഉർവശി ബൂട്ടാലിയയും ലിജീഷ്കുമാറിനേയും  അഭിമുഖത്തിനിടയാക്കിയ "മൗനത്തിൻ്റെ മറുപുറം എന്നപുസ്തകത്തെ ആസ്പതമാക്കിയുള്ള ചർച്ച വളരെ മനോഹരവും ആധികാരികവുമായിരുന്നു.
            ചരിത്രത്തിൽ മൗനത്താൽ മാന്യമാക്കപ്പെട്ട ഒരേടിൻ്റെ ഭീവത്സചരിത്രം നമുക്കുമുന്നിൽ തുറന്നുതരുന്നുണ്ട്ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ കലാപങ്ങളെ ഒരു തരിമ്പുപോലും വിട്ടുപോകാതെ ഉർവശി ബൂട്ടാലിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്ഇന്ത്യയിലെ ആദ്യകാല സ്ത്രീവാദത്തിൻ്റെ അമരക്കാരി;മുറിവേറ്റപെട്ടിട്ടുള്ള മുഴുവൻ മനുഷ്യജന്മത്തോടുമുള്ള സഹാനുഭൂതിയുടെയും ഐക്യദാർട്യത്തിൻ്റെയും പ്രതീകമാണ് ബൂട്ടാലിയ.
           1947 - ഓഗസ്റ് -8ന്  പുറത്തിറങ്ങിയ ഹിന്ദുസ്ഥാൻ ടൈംസിലെ   " ആർക്കൊപ്പവും ഇല്ലായെന്ന് ഉറച്ചുവിളിച്ചുപറഞ്ഞ മഹാത്മാവിനെത്തന്നെ കൊന്നു,കൊന്നവർക്ക് നേർവഴി കാണിച്ചുകൊടുക്കണേ എന്ന് ഗാന്ധി പ്രാർത്തിച്ചിരുന്നിരിക്കണം.ഒരിക്കലും ഉണങ്ങാത്ത മുറിവുകളിലൂടെ എത്രയോ തവണ ചരിത്രം ആവർത്തിച്ചുചോരമണക്കുന്ന ഓർമ്മകൾകൊണ്ട് തുന്നിച്ചേർത്ത ചരിത്രമാണ് നമുക്കുള്ളത്.സ്വാതന്ത്യ്രത്തിൻ്റെ പേടിപ്പെടുത്തുന്ന പകലുകളിലൂടെ - അലച്ചിലിൻ്റെ ഓർമ്മകളും - കാതടപ്പിക്കുന്ന ശബ്ദവും മാത്രം ചരിത്രത്തിൽ തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നതായി കാണാൻ സാധിക്കും "തുടങ്ങിയ പത്ര വാർത്തകളിലെ കാഴ്ചപ്പാടും വിശകലനം ചെയ്യുന്നുണ്ട്
            ബൂട്ടാലിയയുടെ ആദ്യ ഫെമിനിസ്റ്റ് ചിന്താഗതിക്കാരി അവരുടെ അമ്മയായിരുന്നു എന്നവർ പറയുന്നുണ്ട്. 1984 - ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നത് സുരക്ഷാ ഗാഡുകൾ ആയ സിക്കുകാരാലായിരുന്നുപിന്നീട് ഇന്ത്യ കണ്ടത് സിക്കുകാരോടുള്ള പ്രതികരമായിരുന്നു. കടന്നുപോയ വിഭജനത്തിൻ്റെ അതേ അന്തരീക്ഷം ബൂട്ടാലിയ അവരുടെ എല്ലാ എഴുത്തുകളിലും നിലനിർത്തി. ബൂട്ടാലിയയുടെ ഏറ്റവും വലിയ മാസ്റ്റർപീസ് ആയ {The Other Side Of Silence: Voice From The Partition Of India }ഈ പുസ്തകത്തെപ്പറ്റിയുള്ള ലിജികുമാറിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറയുന്നുണ്ട് ' ഇത് ആക്‌സിഡൻററലായ ഒരു സൃഷ്ടിയല്ല മറിച്ച് ഒരു സാഹിത്യകാരിയെന്നനിലക്കുള്ള തൻ്റെ ഉത്തരവാദിത്വമായിരുന്നു' എന്ന മറുപടി ചരിത്രത്തിലെ വിടവുകൾ എത്രത്തോളമുണ്ടെന്നുള്ള അവരുടെ കൃത്യമായ കാഴ്ചപ്പാടാണ് നമുക്ക് വെളിവാക്കിത്തരുന്നത്. പത്തുവർഷത്തിനിടയിലെ എഴുത്തിലൂടെയും സാമൂഹിക സാഹചര്യങ്ങളിലൂടെയും നിലപാടുകളിലൂടെയും വായിച്ചുവെച്ച പുസ്തകങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷങ്ങൾ കടന്നുപോകുന്നു. 
           ജാതിക്കും ലിംഗത്തിനും എത്രത്തോളം ബന്ധമാണ് ചരിത്രത്തിലുള്ളതെന്ന് ബൂട്ടാലിയയുടെ വായനക്കാർ കണ്ടറിഞ്ഞു. അക്കാരണത്താലാണ് " വിഭജനം എന്താണ് നേടാൻ ഉദ്ദേശിച്ചത്? അത് യഥാർത്ഥത്തിൽ എന്താണ് നേടിയത്? എന്നീ രണ്ടുചോദ്യങ്ങൾ ബൂട്ടാലിയ പുസ്തകത്തിൽ ഉൾച്ചേർത്തത്/ഉപേക്ഷിച്ചത്. വിഭചനത്തിൻ്റെ മുഖ്യധാരാ ചരിത്രവും രാഷ്ട്രിയവും ഇന്ത്യയും-പാകിസ്ഥാനും-ബ്രിട്ടീഷ് സർക്കാരുകൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷണങ്ങൾ കടന്നുപോകുന്നുണ്ട്. ലിജീഷ് കുമാറി ൻ്റെ ഓരോ ചോദ്യങ്ങൾക്കും ബൂട്ടാലിയയുടെ മറുപടി വളരെ ആഴമുള്ളതും:അന്തസത്ത ഉൾകൊണ്ടതുമായിരുന്നു. സ്ത്രീപക്ഷ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് " കാളി " എന്നോരുപബ്ലിക്കേഷൻ തുടങ്ങി. ബൂട്ടാലിയയുടെ ആശയത്തെ - ആക്രമണതയെ -ലക്ഷ്യബോധങ്ങളെ അഭിമുഖികരിച്ച് എഴുതാൻ അതൊരു അവസരമാക്കിമാറ്റി ബൂട്ടാലിയ. 
          ഗ്രാമീണ സ്ത്രീയും മൂന്ന് നാല് ആക്ടിവിസ്റ്റുകളും ചേർന്ന് 1987 -ൽ " ശരീർ കി ജന്മാരി " എന്ന പേരിലൊരു പുസ്തകമെഴുതുന്നു " ശൈശവത്തിൽ നിന്ന് പെൺകുട്ടിയിലേക്കുള്ള ശാരീരിക മാറ്റങ്ങൾ - വിവാഹത്തിലൂടെ വാർദ്ധക്യത്തിലേക്കുള്ള   പെണ്ണുടൽ യാത്രയായിരുന്നു ഈ പുസ്തകം. പൂർണമായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം ഒപ്പം അതിൻ്റെ എല്ലാ ഫ്ലാപ്പുകളും ഉയർത്തിനോക്കിയാൽ ആ സ്ത്രീ ചിത്രത്തിൻ്റെ നക്നതയും കാണാൻ സാധിക്കും. ഈ പുസ്തകം കൊണ്ട് യാതൊന്നും നേടാൻ കഴിയില്ല, അതിനുപരിയായി ഞങ്ങൾക്കൊന്നും നഷ്ട്ടപെടാനില്ല എന്ന വാചകത്തിലാണ് ബൂട്ടാലിയ പറഞ്ഞവസാനിപ്പിച്ചത് ...
          ബൂട്ടാലിയയുടെ കാഴ്ചപ്പാട് അവസാനിക്കുന്നില്ല.പട്ടികയിൽ ഇടംകിട്ടാതെപോകുന്ന സാമൂഹിക വിഷയങ്ങൾ ബൂട്ടാലിയയിലെ അന്വേഷക കണ്ടെത്തി വായനക്കാരിലേക്ക് കൊണ്ടെത്തിക്കുന്നു.അതിനുദാഹരണമാണ് - ഇന്ത്യയൊട്ടാകെ നിലനിൽക്കുന്ന സാമൂഹിക വിഷയങ്ങളും ചരിത്രത്തിലെ തിരുത്തുകളും.....
         ഇത്തരം ചരിത്രാന്വേഷകരുടെ വാക്കുകൾക്ക് കാതോർക്കുന്നതുകൊണ്ടാണ് ഇന്ത്യ ഒട്ടാകെ നിലനിൽക്കുന്ന വിഭജനത്തിൻ്റെ അഗാധമായ നിലവിളികൾ നാം കേൾക്കുന്നത്. ചിലർ അതിൽ മൗനം കടംകൊള്ളും,ഗതികെട്ട് പ്രതികരിച്ചവർ കലാപകാരികളാകും  

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...