ഗുജറാത്ത് ഫയൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ എന്ന പുസ്തകം മൂന്ന് വർഷങ്ങൾ പിന്നിട്ട് ഒരു പുനർവായന നടത്തുകയായിരുന്നു ഞാൻ,കഴിഞ്ഞ ഏതാനം ദിവസങ്ങളായ്. 2017 - ൽ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പുറത്തിറങ്ങിയത്.
'' അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ പോരാട്ടം മറവിയ്‌ക്കെതിരെയുള്ള ഓർമ്മയുടെ പോരാട്ടമാണെന്ന '' മിലൻ കുന്ദേരയുടെ വാക്കുകൾ എത്ര ശരിയും ഗാഢവുമായിരുന്നെന്ന് ഈ പുസ്തകം വായിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. സത്യം കണ്ടെത്തുക എന്ന ഒറ്റ ചിന്തയുമായി ഇറങ്ങിത്തിരിക്കുന്ന തെഹൽകയുടെ പത്ര പ്രവത്തക റാണാ അയ്യൂബ് 2002 -ൽ നടന്ന ഗുജറാത്ത് കലാപവും അതിനുശേഷം നടന്ന വർഗീയ കലാപവും അതിൽ ഹിന്ദുത്വ സംഘടനകൾ വഹിച്ച് പങ്കും ഈ പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവരുന്നു.
അസ്വസ്ഥാജനകമായ സംഭവങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും ചുവടുപിടിച്ചുള്ള അന്വേഷണം വായനക്കാരെ ഏറെ ആകർഷിക്കുമെന്ന കാര്യത്തിൽ യാതൊരുസംശയവും ഇല്ല. കലാപത്തിനിടയായ സംഭവ വിവരണവും പ്രതിപട്ടികയും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ അധികാരികൾക്കും അതിൽ ഉള്ള പങ്കും തുടർന്ന് ഗുജറാത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങൾക്കുള്ള കാരണവും അന്വേഷിച്ച് കണ്ടെത്തുകയാണ് അയ്യൂബ്. ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഇത്തരം അന്വേഷണങ്ങളെ അതിൽ ബന്ധം ഉണ്ടായിരുന്നവരുമായി നടത്തിയ സംഭാഷണങ്ങളുടെ രൂപത്തിലും വിവരണ രൂപത്തിലുമായാണ് ഇതിൽ റാണാ അയ്യൂബ് വിവരിച്ചിരിക്കുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പത്ര വാർത്തകൾ വായനക്കാർക്ക് കൂടുതൽ വ്യക്തത ഉണ്ടാക്കിത്തരുന്നു.
അല്ലറ ചില്ലറ തട്ടിപ്പുകൾ നടത്തി കഴിഞ്ഞിരുന്ന സൊഹ്‌റാ ബുദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും തുടർന്ന് നരേന്ദ്ര മോദിയെന്ന വ്യക്തിയുടെ രാഷ്ട്രീയ വളർച്ചക്ക് വളക്കൂറാകുന്ന തരത്തിൽ തുടർകലാപങ്ങൾ ഗുജറാത്തിൽ അരങ്ങേറുകയും ചെയ്യുന്നതിൻ്റെ പശ്ചാത്തലം വളരെ വ്യക്തമായി ഇതിൽ കാണാൻ സാധിക്കും.
പിന്നീടുള്ള വായന ശ്വാസം അടക്കി പിടിച്ചുള്ളതായിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെയും കണ്ടെത്തുന്നതിനായും അതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായും റാണാ അയ്യൂബ് സ്വന്തം ഐഡൻറ്റിറ്റി മറച്ചുവെച്ച് മൈഥിലി ത്യാഗി എന്ന ഒരു സിനിമാപ്രവർത്തകയുടെ പരിവേഷത്തിലായിരുന്നു പിന്നീടങ്ങോട്ട്. ഇതിലെ ഓരോ സന്ദർഭങ്ങളും റിസ്‌ക്കുള്ളതും ഉദ്വേഗം ജനിപ്പിക്കുന്നതും ആയതിനാൽ വായന വളരെ ആവേശത്തിലും വേഗത്തിലുമായിരുന്നു.
അധികാര വർഗങ്ങൾക്കുവേണ്ടി രേഖാമൂലമല്ലാതെ ഒരുകൂട്ടം ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. അതിൽ കരുവാക്കപ്പെട്ടത് ഭൂരിഭാഗവും ദളിതരായ ഉദ്യോഗതരായിരുന്നു എന്ന വസ്തുതയും ഇതിലൂടെ പുറത്തുവരുന്നു. മൂടിവയ്ക്കപ്പെടാമായിരുന്നിട്ടും ഇത്തവർ ലോകത്തോട് വിളിച്ചുപറയുകയാണ് ചെയ്തത്. മനോഹരമായ ഒരു പുസ്തകം... നല്ല വായന...

No comments:
Post a Comment